1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2021

സ്വന്തം ലേഖകൻ: ഒമാനിൽ ഇൻഷുറൻസ്​ മേഖലയിലെ സ്വദേശിവത്​കരണ നടപടികൾ പുരോഗമിക്കുന്നു.2020 അവസാനത്തെ കണക്കുപ്രകാരം 79 ശതമാനമാണ്​ ഇൻഷുറൻസ്​ രംഗത്തെ സ്വദേശിവത്​കരണമെന്ന്​ ഒമാൻ ടെലിവിഷ​െൻറ റിപ്പോർട്ട്​ പറയുന്നു. സീനിയർതല തസ്​തികകളിൽ 52 ശതമാനമാണ്​ സ്വദേശിവത്​കരണം.

മിഡ്​ലെവൽ മാനേജ്​മെൻറ്​, ടെക്​നിക്കൽ തസ്​തികകളിൽ സ്വദേശിവത്​കരണം 72 ശതമാനത്തിലെത്തി. ഓപറേഷനൽ തസ്​തികകളിലാക​ട്ടെ 86 ശതമാനം സ്വദേശികളെ നിയമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

2018ലാണ്​ കാപിറ്റൽ മാർക്കറ്റ്​ അതോറിറ്റിയും തൊഴിൽമന്ത്രാലയവും ചേർന്ന്​ ഇൻഷുറൻസ്​ മേഖലയിലെ സ്വദേശിവത്​കരണത്തിന്​ ‘തംകീൻ’ എന്ന പദ്ധതിക്ക്​ തുടക്കമിട്ടത്​. വലിയ അളവിൽ മലയാളികൾ ജോലിചെയ്​തിരുന്ന മേഖലയാണ്​ ഇൻഷുറൻസ്​ രംഗം. സ്വദേശിവത്​കരണ ഫലമായി നിരവധി മലയാളികളാണ്​ നാടുകളിലേക്ക്​ മടങ്ങിയത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.