1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2021

സ്വന്തം ലേഖകൻ: ഹൈസ്​കൂൾ ഫൈനൽ​ പരീക്ഷയിൽ 95 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടിയ വിദ്യാർഥികൾക്ക്​ ​പത്ത്​ വർഷത്തെ ഗോൾഡൻ വിസ നൽകാൻ യുഎഇ തീരുമാനിച്ചു. വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ ലഭിക്കും. മലയാളികളടക്കം നിരവധി പേർക്ക്​ ഉപകാരപ്പെടുന്നതാണ്​ ചരിത്രപരമായ തീരുമാനം.

സർക്കാർ, സ്വകാര്യ സ്​കൂളുകൾക്ക്​ ബാധകമാണ്​. യൂനിവേഴ്​സിറ്റി തലത്തിൽ ശരാശരി ഗ്രേഡ്​പോയൻറ്​ (ജി.പി.എ) 3.75ൽ കുറയാത്ത വിദ്യാർഥികൾക്കും കുടുംബത്തിനും​ ഗോൾഡൻ വിസ നൽകും. രാജ്യത്തിന്​ അകത്തും പുറത്തുമുള്ള വിദ്യാർഥികൾക്ക്​ അപേക്ഷിക്കാം.

മലയാളികളടക്കം നിരവധി സ്​കൂൾ വിദ്യാർഥികൾക്ക്​ 95 ശതമാനത്തിന്​ മുകളിൽ മാർക്കുണ്ട്​. 1000 ദിർഹം (20000 രൂപ) മാത്രമാണ്​ പത്ത്​ വർഷ വിസക്ക്​ ചിലവ്​ വരുന്നത്​. നിലവിൽ രണ്ട്​ വർഷ വിസക്ക്​ 5000 ദിർഹമിന്​ (ലക്ഷം രൂപ) മുകളിൽ നൽകിയാണ്​ വിദ്യാർഥികളെ യുഎഇയിൽ പഠിപ്പിക്കുന്നത്​.

തുടർ വിദ്യാഭ്യാസം യുഎഇയിൽ നടത്താൻ ​പ്രേരിപ്പിക്കുന്നതാണ്​ സർക്കാരി​െൻറ തീരുമാനം. എമിറേറ്റ്​സ്​ സ്​കൂൾ എസ്​റ്റാബ്ലിഷ്​മെൻറ്​ വഴിയാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്​. നേരത്തെ, ഷാർജ അൽഖാസിമിയ സർവകലാശാലയിൽ നിന്ന്​ ഒന്നാം റാ​േങ്കാടെ ബിരുദം പൂർത്തിയാക്കിയ മലയാളി വിദ്യാർഥിനി തസ്​നീം അസ്​ലമിന്​ യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. വിദ്യാർഥികൾക്ക്​ ഗോൾഡൻ വിസ ലഭിക്കുന്നതോടെ മാതാപിതാക്കളെയും സഹോദരങ്ങളെയും അവർക്ക്​ സ്​പോൺസർ ചെയ്യാൻ കഴിയും.

ഇതോടെ കുടുംബാംഗങ്ങൾക്കും പത്ത്​ വർഷ വിസ ലഭിക്കും. ഗോൾഡൻ വിസക്കാർക്ക്​ വർക്ക്​ പെർമിറ്റ്​ നൽകുമെന്ന്​ യുഎഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിസ ലഭിക്കുന്നതോടെ കുടുംബാംഗങ്ങൾക്കും മറ്റ്​ ജോലി ചെയ്യാൻ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.