
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറവ് കുവൈത്തിലെന്ന് റിപ്പോർട്ട്. 139 രാജ്യങ്ങളിലെ 563 നഗരങ്ങളിലെ ജീവിതച്ചെലവ് സംബന്ധിച്ച വിവരങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയത് ‘നാമ്പിയോ ഇൻഡക്സ്’ എന്ന വെബ്സൈറ്റാണ്. പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കളുടെ വില, യാത്രാചെലവ്, റസ്റ്റാറൻറുകളിലെ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.
അറബ് രാജ്യങ്ങളിൽ കുവൈത്ത് 11മതാണ്. ആഗോളതലത്തിൽ 63 ആണ് കുവൈത്തിെൻറ സ്ഥാനം. ജീവിതച്ചെലവേറിയ ഗൾഫ് നഗരം ദുബൈ ആണ്. ദോഹ, അബൂദബി എന്നിവ പിന്നീടുള്ള സ്ഥാനങ്ങളിൽ വരുന്നു. ചെലവ് കുറഞ്ഞ അറബ് രാജ്യം സിറിയയാണ്. അൾജീരിയ, തുനീഷ്യ, ഇൗജിപ്ത് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. അറബ് ലോകത്ത് ചെലവ് കൂടിയ രാജ്യം ലബനാൻ ആണ്. ലോകതലത്തിൽ ബർമുഡ, സ്വിറ്റ്സർലൻഡ്, നോർവേ, െഎസ്ലാൻഡ്, ബാർബഡോസ് എന്നിവയാണ് ചെലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ വരുന്നത്.
സൂറിച്ച്, പാരിസ്, ഹോേങ്കാങ്, സിംഗപ്പൂർ, ഒസാക, ജനീവ, ന്യൂയോർക്ക്, കോപൻഹേഗൻ, ലോസ് ആഞ്ജലസ് എന്നിവ ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ വരുന്നു. കോവിഡ് കാലം ജീവിതച്ചെലവുകളെ മാറ്റിമറിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കറൻസി മൂല്യ വ്യത്യാസം, ഉൽപന്നങ്ങളുടെ വിതരണ ശൃംഖലയിലുണ്ടായ പ്രശ്നങ്ങൾ, നികുതി, സബ്സിഡി, ഉപഭോക്താക്കളുടെ മുൻഗണന തുടങ്ങിയവയാണ് മാറ്റങ്ങൾക്കിടയാക്കിയത്.ചില ഘടകങ്ങൾ ചെലവ് വർധിപ്പിച്ചപ്പോൾ മറ്റു ഘടകങ്ങൾ ജീവിതച്ചെലവ് കുറക്കാൻ വഴിയൊരുക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല