
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കു മാത്രം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പൊതുഗതാഗത സേവനങ്ങളിലേക്കും പ്രവേശനം പരിമിതപ്പെടുത്തുന്ന നിയമം വൈകാതെ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം.
കോവിഡ് മഹാമാരി ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്. അതിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ സ്വദേശികളും വിദേശികളും വാക്സീൻ എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്. കേണൽ തലാൽ അൽ ഷൽഹൂബ് ആവശ്യപ്പെട്ടു. കോവിഡ് നിയമം ലംഘിക്കുന്നവരെക്കുറിച്ച് റിയാദിലും മക്കയിലും 911 നമ്പറിലും ഇതര മേഖലകളിൽ 999 നമ്പറിലും അറിയിക്കണമെന്നും അഭ്യർഥിച്ചു.
കോവിഡ് വ്യാപനം തടഞ്ഞ് രാജ്യത്തെയും ജനങ്ങളെയും മഹാമാരിയിൽനിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ, യുഎഇ ഉൾപ്പെടെ ഏതാനും രാജ്യങ്ങൾക്കു പ്രവേശന നിരോധനം ഏർപ്പെടുത്തിയത്.
ഈ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നു രാജ്യത്തെ സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർഥിച്ചു. ഞായറാഴ്ച രാത്രി 11 മുതലാണ് യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങള്‍ക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല