1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2021

സ്വന്തം ലേഖകൻ: സൗദി പ്രാദേശിക വിപണിയിൽ എണ്ണവില വർധനവ് നിയന്ത്രിക്കാൻ സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ്. ഇതു പ്രകാരം ജൂണിലെ വിലയിൽ വരും മാസങ്ങളില്‍ പെട്രോൾ ജനങ്ങൾക്കും പ്രവാസികൾക്കും ലഭിക്കും. ഇതിൽ വരുന്ന നഷ്ടം ഭരണകൂടം തന്നെ വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് രാജ്യത്തെ പെട്രോള്‍ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലക്കനുസരിച്ച് രാജ്യത്തെയും വില പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് നിലവില്‍ തുടര്‍ന്നു വരുന്നത്. എല്ലാ മാസവും പതിനൊന്നാം തിയ്യതിയിലാണ് പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കാറുള്ളത്.

പുതിയ രാജ വിജ്ഞാപനമനുസരിച്ച് ഈ മാസം വിലയില്‍ വര്‍ധനവുണ്ടാകില്ല. ജൂണ്‍ മാസത്തെ വില തന്നെ തുടരും. 91 ഇനം പെട്രോളിന് 2.18 റിയാലും, 95 ഇനം പെട്രോളിന് 2.33 റിയാലായാണ് തുടരുക. ഇത് പ്രകാരം എണ്ണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കുമെന്നും രാജാവിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. മുന്‍ മാസങ്ങളിലെ ശരാശരി വര്‍ധനവ് പ്രകാരം ജൂലൈയില്‍ 91 ഇനം പെട്രോളിന് 2.28 റിയാലും, 95 ഇനം പെട്രോളിന് 2.44 റിയാലുമായിരുന്നു പുതുക്കി നിശ്ചയിക്കേണ്ടിയിരുന്നത്.

പുതിയ രാജ വിജ്ഞാപനത്തിലൂടെ ഈ വര്‍ധനവ് ഒഴിവാക്കി നല്‍കുകയായിരുന്നു. ഇനി മുതൽ എല്ലാ മാസവും വില ജൂൺ മാസത്തേക്കാൾ കൂടുകയാണെങ്കിൽ ആ അധിക തുക സർക്കാർ വഹിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.