
സ്വന്തം ലേഖകൻ: കുവൈത്തിൽ വിവാഹ ചടങ്ങുകൾക്കും ഒത്തുകൂടലുകൾക്കും വിലക്ക്. കോവിഡ് വ്യാപനവും മരണ നിരക്കും കൂടിയ പശ്ചാത്തലത്തിലാണ് വിവാഹചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. വിവാഹച്ചടങ്ങുകളും സമ്മർ ക്ലബ്ബ് ഉൾപ്പെടെയുള്ള കുട്ടികൾക്കായുള്ള പരിപാടികൾ റദ്ദാക്കാനും ആണ് മന്ത്രിസഭാ തീരുമാനം .
പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗീത പരിപാടികൾക്കും വിലക്കുണ്ട്. വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ രാത്രി എട്ടു മണിക്ക് അടക്കണമെന്ന നിയന്ത്രണം തുടരാനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആശുപത്രികൾ സജ്ജമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തെയും കുവൈത്ത് ഓയിൽ കോര്പറേഷനെയും മന്ത്രിസഭ ചുമതലപ്പെടുത്തി. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസികള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നൽകാനാണ് തീരുമാനം.
ഇന്ത്യൻ എംബസി ഓപൺ ഹൗസ് 28ന്
കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അടുത്ത ഒാപൺ ഹൗസ് ജൂലൈ 28 ബുധനാഴ്ച വൈകീട്ട് 3.30ന് നടക്കും. ഒാൺലൈൻ ഒാപൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ തിരിച്ചുവരവ്, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്നുള്ള സഹായം, മരണ രജിസ്ട്രേഷൻ എന്നിവയാണ് അടുത്ത ഓപണ്‍ ഹൗസിലെ ചർച്ച വിഷയങ്ങള്‍.
ഈ വിഷയങ്ങളിലെ അന്വേഷണങ്ങൾക്ക് അംബാസഡർ മറുപടി പറയും. സൂം ആപ്ലിക്കേഷനിൽ 999 7899 3243 എന്ന െഎഡിയിൽ 512609 എന്ന പാസ്കോഡ് ഉപയോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പെങ്കടുക്കാവുന്നതാണ്.
പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. നേരിട്ടുള്ള ആശയവിനിമയ ഘട്ടം ഒഴികെ ഭാഗങ്ങൾ എംബസിയുടെ ഫേസ്ബുക് പേജിലൂടെയും കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല