1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മൂന്നാം ഡോസിന് അനുമതി തേടി ഫൈസര്‍ ബയോണ്‍ടെക് കമ്പനി. ഡെല്‍റ്റ വേരിയന്റിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കാന്‍ ജാബിന്റെ അധിക ഡോസ് സഹായിക്കുമെന്ന് ബയോണ്‍ടെക്കും ഫൈസറും പറഞ്ഞു. കേസുകള്‍ പരമാവധി പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തുകയാണങ്കില്‍ മൂന്നാം ഡോസ് വേണ്ടിവരുമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കുന്നത്.

അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും നല്‍കുന്നത് ജാബിന്റെ മൂന്നാമത്തെ ഡോസിനായി റെഗുലേറ്റര്‍മാരില്‍ നിന്ന് ഉടന്‍ അനുമതി തേടുമെന്നാണ് കമ്പനി അറിയിച്ചത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും പുതിയ വേരിയന്റുകള്‍ക്കും യൂറോപ്പിലും യുഎസിലും വർധിച്ചുവരുന്ന കേസുകള്‍ക്ക് പിന്നില്‍ ഡെല്‍റ്റ ആണെന്ന ആശങ്കയ്ക്കിടയിലാണ് ഈ നീക്കം.

ഡെല്‍റ്റ വേരിയന്റിനെതിരെ പ്രത്യേകമായി ഒരു ജാബ് വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും കമ്പനികള്‍ അറിയിച്ചു. ആദ്യത്തെ രണ്ടു ഡോസുകളെ അപേക്ഷിച്ച് മൂന്നാം ഡോസ് എടുക്കുന്നവരില്‍ ആന്റിബോഡിയുടെ അളവ് 5 മുത 10 ഇരട്ടി വര്‍ധിക്കുന്നതായി ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നി 24 ആഴ്ചയ്ക്കുള്ളില്‍ 44 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ മൂന്നാം ആഴ്ചയും പൂട്ടിയിരിക്കുകയാണ്. ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം നിയന്ത്രണാതീതമാകുമെന്ന് അധികൃതര്‍ ഭയപ്പെടുന്നു. ഓസ്ട്രേലിയയിലെ 25 ദശലക്ഷം നിവാസികളില്‍ 11% പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി.

ഫ്രാന്‍സിലെ പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കൊറോണവൈറസിന്റെ ഡെല്‍റ്റ വകഭേദമാണ് ഇതിനു കാരണമാകുന്നത്. പുതിയ രോഗികളില്‍ നാല്‍പ്പതു ശതമാനം പേരിലും കണ്ടെത്തിയിരിക്കുന്നത് ഡെല്‍റ്റ വകഭേദമാണെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ വ്യക്തമാക്കി.പ്രതിദിനം 2300 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച്~ഏപ്രില്‍ മാസത്തിൽ ഇത് 35,000 വരെ ഉയര്‍ന്നിരുന്നു.

ജര്‍മ്മനി സ്പെയിനിനെ മുഴുവന്‍ കോവിഡ് ‘റിസ്ക് ഏരിയ’ ആയി പ്രഖ്യാപിച്ചു. ജര്‍മ്മനിയുടെ പ്രശസ്തമായ അവധിക്കാല കേന്ദ്രമായ മല്ലോര്‍ക്കയെ സ്പെയിനിന്റെ മറ്റ് ഭാഗങ്ങള്‍ക്കൊപ്പം ഒരു റിസ്ക് ഏരിയ എന്ന് തരം തിരിച്ചു. സ്പെയിനില്‍ നിന്ന് ജര്‍മ്മനിയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ ഓണ്‍ലൈനില്‍ രജിസ്ററര്‍ ചെയ്യേണ്ടിവരും ഒപ്പം സാഹചര്യം കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.