1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2021

സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 70 വിദേശ രാജ്യങ്ങളിലായി 3570 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ലീഗ് എം പി പിവി അബ്ദുൽ വഹാബിന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശകാര്യ മന്ത്രി ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 3280 പേർ മരിച്ചെന്ന് അദ്ദേഹം പുറത്തുവിട്ട് കണക്കുകള്‍ പറയുന്നു.

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് സൗദി അറേബ്യയിലാണ്. 1154 പേര്‍ ആണ് ഇവിടെ മരിച്ചത്. യു.എ.ഇയിൽ 894 ഇന്ത്യക്കാർ കൊവിഡ് ബാധിച്ച് മരിച്ചു.ഒമാനിൽ 384 പേരും, ബഹ്റൈനിൽ 196 പേരും, ഖത്തറിൽ 106 പേരും, കുവൈറ്റിൽ 546 പേരും കൊവിഡ് ബാധിച്ച് മരിച്ചു.

ഗൾഫ് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് നൈജീരിയയിലാണ്. 36 പേര്‍ ആണ് ഇലിടെ കൊവിഡ് ബാധിച്ച് മരിച്ചത്. സുഡാനിൽ 26, മലേഷ്യ 21 ഉന്ത്യക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

22 രാജ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ മരണവും അമേരിക്ക അടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലെ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ട് ആണ് വിദേശകാര്യ മന്ത്രി പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.