1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2021

സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങിയെത്താനായി അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി പ്രവാസികൾ. അവധിക്കു നാട്ടിൽപോയ നിരവധി മലയാളികൾ ഉൾപ്പെടെ 700 ഓളം യാത്രക്കാരാണ് യുഎഇയിലെത്താൻ അർമീനിയയിൽ ക്വാറൻ്റെനിൽ കഴിയുന്നത്. അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പി​െൻറ ഗ്രീൻ ലിസ്​റ്റിലുള്ള അർമീനിയയിൽ നിന്ന് അബൂദബിയിൽ മടങ്ങിയെത്തുന്നവർക്ക് പി.സി.ആർ പരിശോധന മാത്രം നടത്തിയാൽ മതി. ഒരു മാസത്തെ അവധിക്കു നാട്ടിൽ പോയി നാലു മാസത്തിലധികം നാട്ടിൽ തങ്ങേണ്ടി വന്നവരാണ് അർമീനിയ വഴി മടങ്ങിയെത്തുന്നവരിൽ അധികവും

കോവിഡ് ബാധ കുറവുള്ള അർമീനിയയിലേക്ക് ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ എത്തുന്നവരിൽ അധികവും യുഎഇയിൽ ജോലിചെയ്യുന്ന മലയാളികളാണ്. 1,25,000 രൂപയാണ് ഒരാൾക്ക് കേരളത്തിൽ നിന്നു യുഎഇയിൽ എത്തുന്നതുവരെയുള്ള ചെലവായി ട്രാവൽ ഏജൻസികൾ ഈടാക്കുന്നത്. ഡൽഹിയിലേക്കുള്ള ഡൊമസ്​റ്റിക് വിമാനടിക്കറ്റും അർമീനിയയിലെ സമ്പർക്കവിലക്ക്​ താമസവും ഭക്ഷണവുമെല്ലാം ഈ തുകയിൽ ഉൾപ്പെടും.

ട്രാവൽ ഏജൻസികൾ സംഘടിതമായി ചാർട്ടേഡ് വിമാനം തരപ്പെടുത്തിയാണ് ഈ യാത്രകൾ സംഘടിപ്പിക്കുന്നത്. ചില ഏജൻസികൾ ഇതിൽ കൂടുതലും തുക ഈടാക്കുന്നുണ്ട്. യാത്രക്കാർ തികയുന്ന മുറക്കാണ് വിമാനം ചാർട്ടർ ചെയ്യുന്നത്. അർമീനിയയിലെ ടൂറിസ്​റ്റ്​ സ്ഥലങ്ങളിൽ ടാക്‌സിയിൽ ക റങ്ങാനുള്ള സൗകര്യമുണ്ട്. എന്നാൽ ചുറ്റിക്കറങ്ങാൻ കൈയിൽ പണമില്ലാത്ത ഭൂരിഭാഗവും ഹോട്ടൽ റൂമിലൊതുങ്ങി കഴിയുകയാണ്.

ഖത്തറിലേക്കുള്ള യാത്രാ മാർഗം തുറന്നതോടെ അതുവഴി യുഎഇയിലെത്താൻ ഖത്തറിൽ എത്തിയ മലയാളികളും നിരവധി. ഓൺ​ അറൈവൽ വിസ പുനഃസ്​ഥാപിച്ചതോടെയാണ്​ യുഎഇക്കാർക്ക്​ ഖത്തർ ഇടത്താവളമായത്​. നിരവധി സൗദി, ഒമാൻ യാത്രക്കാരും ഖത്തറിൽ എത്തിയിട്ടുണ്ട്​. 14 ദിവസത്തെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ്​ ഉൾപ്പെടെ ലക്ഷം രൂപയുടെ മുകളിലാണ്​ പാ​േക്കജ്​. 14 ദിവസം ഖത്തറിൽ തങ്ങിയ ശേഷമാണ് സൗദി യാത്ര.

ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക്​ യുഎഇ ഏർപ്പെടുത്തിയ യാത്രാവിലക്ക്​ അനിശ്ചിതമായി നീണ്ട​േതാടെ നേപ്പാൾ, ശ്രീലങ്ക, ബഹ്​റൈൻ തുടങ്ങിയ രാജ്യങ്ങൾ വഴിയായിരുന്നു പ്രവാസികൾ യുഎഇയിലും സൗദിയിലും എത്തിയിരുന്നത്​. എന്നാൽ, ഈ രാജ്യങ്ങളും വിലക്കേർപ്പെടുത്തിയതോടെ അർമീനിയ, ഉസ്​ബെകിസ്​താൻ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളായിരുന്നു ആശ്രയം. അൽപംകൂടി എളുപ്പവഴി എന്ന നിലയിൽ പ്രവാസികൾക്ക് പ്രിയം ഖത്തറിനോട് തന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.