1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ താലിബാൻ തീവ്രവാദികൾ കഴുത്തറുത്ത് കൊന്നു. ഖാഷയെന്ന് വിളിപ്പേരുള്ള നാസർ മുഹമ്മദിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഖാഷയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ ഖാഷയെ മരത്തിൽ കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു പിന്നിൽ താലിബാനാണെന്ന് കുടുംബം പറഞ്ഞു. എന്നാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തീവ്രവാദികൾ വിസമ്മതിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയത്. ഖാഷയെ കഴുത്ത് മുറിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖാഷയുടെ കൊലപാതക വിവരം ഇറാൻ ഇന്റർനാഷ്ണലിന്റെ മുതിർന്ന ലേഖകൻ താജുദെൻ സോറഷാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഖാഷയെ താലിബാൻ തീവ്രവാദികൾ കാറിനുള്ളിൽ വെച്ച് മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

തീവ്രവാദികളിൽ ഒരാൾ ഖാഷയുടെ മുഖത്ത് അടിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയതിനു പിന്നാലെ അഫ്ഗാൻ സൈന്യവും താലിബാൻ തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടേയും കുട്ടികളുടേയും എണ്ണം വർദ്ധിക്കുകയാണെന്ന റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.

മെയ്-ജൂൺ മാസത്തിൽ മാത്രം 2400 അഫ്ഗാൻ സിവിലിയന്മാർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് യുഎൻ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. അഫ്ഗാൻ സൈനികരെ തുരത്താൻ 15,000 ത്തോളം ഭീകരർ പാക് അതിർത്തി കടന്നെത്തിയതായി അഫ്ഗാൻ നേതാക്കൾ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.