
സ്വന്തം ലേഖകൻ: യുകെയിൽ കൂടുതൽ രാജ്യങ്ങൾ ആംബർ, ഗ്രീൻ ലിസ്റ്റുകളിൽ കൂട്ടിച്ചേർക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്നും യുഎസിൽ നിന്നും വാക്സിൻ സ്വീകരിച്ച് യുകെയിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ നിബന്ധന ഒഴിവാക്കിയതിന് പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾക്കും ഇളവുകൾ നൽകാനുള്ള നീക്കം. ഇതോടെ സമീപ ഭാവിയിൽ അന്താരാഷ്ട്ര യാത്രയ്ക്കുള്ള അവസരങ്ങൾ കൂടുതൽ തുറക്കാൻ കഴിയുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ജനപ്രിയ ഹോളിഡേ ഹോട്ട്സ്പോട്ടായ സ്പെയിനിനെ ട്രാഫിക് ലൈറ്റ് ട്രാവൽ സിസ്റ്റത്തിൽ സ്ഥാനക്കയറ്റം നൽകാനുള്ള സാധ്യതയും സർക്കാർ അടുത്ത അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. സ്പെയിനിലേക്കുള്ള യാത്രകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാർ അങ്ങനെ ചെയ്യുന്നത് സുരക്ഷിതമാണോയെന്ന ചോദ്യത്തിന് ജെബിസിയും (ജോയിന്റ് ബയോസെക്യൂരിറ്റി സെന്ററും) സർക്കാരും ഈ വിഷയം അടുത്ത വ്യാഴാഴ്ച നടക്കുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്ന് റാബ് സൂചന നൽകി.
അതിനിടെ തുടർച്ചയായ ഏഴു ദിവസത്തെ വീഴ്ചയ്ക്ക് ശേഷം യുകെയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ 24 മണിക്കൂർ കാലയളവിൽ 27,734 പുതിയ കേസുകളും 91 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചത്തെ അപേക്ഷിച്ച് 37 ശതമാനം കുറവാണിത്. എന്നാൽ ഈ കുറവ് ആശുപത്രി പ്രവേശനങ്ങളുടെ എണ്ണത്തിൽ പ്രതിഫലിച്ചിട്ടില്ല,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല