1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2021

സ്വന്തം ലേഖകൻ: രണ്ടു ഡോസ് കോവിഡ് വാക്‌സീൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ സൗദിയിൽ ക്വാറന്റീൻ കൂടാതെ നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് ടൂറിസ്റ്റ് മന്ത്രാലയം അറിയിച്ചു. അംഗീകൃത വാക്‌സിനേഷൻ സർട്ടിഫിക്കറ്റും രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത പിസിആർ ടെസ്റ്റിന്റെ നെഗറ്റീവ് ഫലവും ഹാജരാക്കണം.

വാക്സിനേഷൻ വിവരങ്ങൾ സർക്കാർ ഇലക്ട്രോണിക് പോർട്ടൽ ആയ https://muqeem.sa/#/vaccine-registration/home എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യണം. അത് പോലെ ‘തവക്കൽനാ’ ആപ്ലിക്കേഷനിൽ അപ്‌ഡേറ്റ് ചെയ്യുകയും വേണം. പൊതു സ്ഥലങ്ങളിൽ പ്രവേശനാനുമതി നൽകണമെങ്കിൽ ‘തവക്കൽന’ കാണിക്കൽ നിർബന്ധമാണെന്നും അധികൃതർ പറഞ്ഞു.

വിനോദസഞ്ചാരികളെ കൂടി ഉൾക്കൊള്ളുന്ന തരത്തിൽ തവക്കൽന ആപ്ലികേഷൻ പുതുക്കും. താത്കാലിക സന്ദർശകർക്ക് അവരുടെ പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് തവക്കൽനയിൽ റജിസ്‌റ്റർ ചെയ്യാൻ കഴിയുന്ന രൂപത്തിലാണ് സജ്ജീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഷോപ്പിംഗ് മാളുകൾ, സിനിമാശാലകൾ, റസ്റ്ററന്റുകൾ, വിനോദ വേദികൾ എന്നിവയുൾപ്പെടെ സൗദി അറേബ്യയിലെ ഏതു പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് ഈ അപ്ലിക്കേഷൻ ആവശ്യമാണ്.

ഫൈസർ, അസ്ട്രാസെനിക്ക, മോഡേണ, ജോൺസൻ & ജോൺസൻ എന്നിവയാണ് സൗദിയിൽ അംഗീകരിച്ച വാക്സീനുകൾ. ഇവയിൽ ആദ്യ മൂന്നെണ്ണം രണ്ടു ഡോസും ജോൺസൻ & ജോൺസൻ ഒരു ഡോസും സ്വീകരിച്ചവരാണ് പൂർണ വാക്സീൻ നേടിയവരുടെ പട്ടികയിൽ ഉൾപ്പെടുക. ഈ വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് ഒരു ഡോസ് സ്വീകരിച്ചവർ പിന്നീട് സിനോഫാർം അല്ലെങ്കിൽ സിനോവാക് വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിക്കുകയും ചെയ്താലും സൗദിയിൽ അംഗീകരിക്കും.

2019 സെപ്റ്റംബറിലാണ് സൗദിയിൽ പുതിയ വിനോദ സഞ്ചാര വീസ പദ്ധതി ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് സൗദിയുടെ വാതിൽ തുറന്ന് നൽകിയപ്പോൾ കോവിഡ് തുടങ്ങുന്നതിന്റെ മുമ്പ് ആറു മാസത്തിനുള്ളിൽ നാലു ലക്ഷം വിനോദ സഞ്ചാര വീസകൾ ഇഷ്യു ചെയ്തതായി ഭരണാധികാരികൾ പറഞ്ഞു. 2020 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വിനോദം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നീ മേഖല 33 ശതമാനം വർധനവ് ആണ് രേഖപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.