1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2021

സ്വന്തം ലേഖകൻ: യുകെയിൽ വാക്സിനെടുത്തവർക്കുള്ള സെൽഫ് ഐസോലേഷൻ ഇളവ് നേരത്തെയാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കോവിഡ് പോസിറ്റീവ് ആകുന്ന ആളുമായി സമ്പർക്കമുണ്ടായാൽ 2 ഡോസും വാക്സിൻ എടുത്തവർക്ക് ഓഗസ്റ്റ് 16 മുതൽ സെൽഫ് ഐസോലേഷൻ ഒഴിവാക്കാനാണ് നിലവിൽ തീരുമാനം. ഈ തിയ്യതി നേരത്തെയാക്കണമെന്ന ആവശ്യവുമായി ലേബർ ഉൾപ്പെടെ രംഗത്തുണ്ട്.

സെൽഫ് ഐസോലേഷൻ പിങ് ലഭിക്കുന്നവരിൽ 2 ഡോസ് വാക്സിൻ എടുത്തവർക്കുള്ള സെൽഫ് ഐസോലേഷൻ ഇളവ് ഓഗസ്റ്റ് 7 മുതൽ നിലവിൽ വരുമെന്ന് വെയിൽസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിറ്റുന്നു. എന്നാൽ ഇംഗ്ലണ്ടി ഓഗസ്റ്റ് 16 എന്ന തീരുമാനം മാറ്റാനാവില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.

വെയിൽസിൻ്റെ വഴി പിന്തുടർന്ന് തിയ്യതി മാറ്റാൻ സർക്കാർ മുന്നോട്ടു വരണമെന്ന് ലേബർ നേതാവ് സർ കീർ സ്റ്റാർമർ ആവശ്യപ്പെട്ടു. എന്നാൽ ഓഗസ്റ്റ് 16 വരെ ലഭിക്കുന്ന അധിക സമയം കൂടുതൽ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ ഉപയോഗിക്കാമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് നിലപാട്. അതിനിടെ നിർണായക മേഖലകളിലെ തൊഴിലാളികൾക്കായി പ്രതിദിന കോൺടാക്റ്റ് ടെസ്റ്റിംഗും സെൽഫ് ഐസോലേഷൻ ഇളവുകളും അവതരിപ്പിക്കുന്നത് വരും ആഴ്ചകളിൽ കേസുകൾ കൂടുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധി ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 16 പ്രഖ്യാപനം നേരത്തെയാക്കി ജീവനക്കാരെ അപകടത്തിലാക്കാൻ കഴിയില്ലെന്നും സർക്കാർ വാദിക്കുന്നു. എന്നാൽ സർവത്ര കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ നിന്ന് ജനജീവിതം തിരിച്ചുപിടിക്കാൻ ഇളവുകൾ നേരത്തെയാക്കണമെന്നാണ് സർ കീർ സ്റ്റാമർ ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് 16 വരെ ജീവനക്കാർ കാത്തിരിക്കണമെന്ന് പറയുന്നതിലെ യുക്തിയെന്താണെന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ആളുകൾക്ക് രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം എന്ന നിബന്ധന ഒരു നല്ല ആശയമാണെങ്കിലും സർക്കാർ ഇത് നിയമമാക്കില്ലെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. ഓഫീസിൽ തിരിച്ചെത്തുന്ന ജീവനക്കാർ 2 ഡോസ് പൂർത്തിയാക്കിയിരിക്കണമെന്ന് കമ്പനികൾക്ക് ആവശ്യപ്പെടാമെന്നും എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തുകയില്ലെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി സ്കൈ ന്യൂസിനോട് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.