1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2021

സ്വന്തം ലേഖകൻ: കോവിഡിന് പിന്നാലെ അമേരിക്കയിൽ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് പടർന്നു പിടിക്കുന്നു. കുട്ടികളിലും പ്രായമായവരിലുമാണ് ആർ.എസ്.വി (Respiratory syncytial virus) കൂടുതൽ ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂൺ ആദ്യം ആർ. ‌എസ്. വി റിപ്പോർട്ട് ചെയ്തെങ്കിലും കഴിഞ്ഞ മാസമാണ് കേസുകൾ വർധിച്ചത്.

പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ആർ.എസ്.വി ബാധിതരല്‍ കാണുന്നത്. മൂക്കൊലിപ്പ്, ചുമ, തുമ്മൽ, പനി ലക്ഷണങ്ങളിലാണ് തുടക്കം — യുഎസ് ആരോഗ്യവകുപ്പ് ഏജൻസി, സെന്‍റർ ഫോർ ഡീസിസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ടിൽ പറയുന്നു.ഈ രോഗം കൂടുതലായി തണുപ്പ് സമയത്താണ് കണ്ടുവരുന്നത്. എന്നാൽ വേനൽക്കാലത്ത് രോഗം പടരുന്നത് ആദ്യമായാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനിടെ കുട്ടികളിൽ കോവിഡ് കേസുകൾ ഉയരുകയാണ്.

കോവിഡ് ബാധിച്ച് നിരവധി കുട്ടികളും കൗമാരക്കാരുമാണ് ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു. ഞങ്ങളിപ്പോൾ ഇപ്പോൾ കോവിഡ് കേസിൽ മുന്നിലാണ്, തണുപ്പ് സമയത്ത് ആർ. എസ്. വി വൈറസ് ബാധ നവജാത ശിശുക്കളിലും കുട്ടികളിലും ബാധിക്കുന്നതിൻ്റെ കണക്ക് കൂടുതലാണ്.

കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഗോഗികൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ആശുപത്രിയിൽ കിട്ടാതെ വരുമോ എന്നുള്ള ആശങ്കയിലാണ് — യുഎസ് സംസ്ഥാനമായ ടെക്സാസിലെ കുട്ടികളുടെ ആശുപത്രിയിലെ ശിശുരോഗ വിദഗ്‍ധന്‍ ഡോ. ഹെതർ ഹഖ് ട്വീറ്റ് ചെയ്തു. ടെക്സാസിൽ ജൂൺ ആദ്യം ആർ.എസ്.വി കേസുകൾ റിപ്പോർട്ട് ചെയ്ത് ജൂലൈ പകുതിയോടെ കേസുകളുടെ ഏറ്റവും ഉയർന്ന നിരക്കിലായെന്ന് ആ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം പറയുന്നു.

ഫ്ലോറിഡയിലും സമാനമായ ആർ.എസ്.വി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കഴിഞ്ഞ വർഷങ്ങളിൽ ഈ സമയത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലായിരുന്നു — ഒരു നിരീക്ഷണ റിപ്പോർട്ടിൽ പറയുന്നു. ലൂയിസിയാന സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 244 ശതമാനം കേസുകൾ ഉയർന്നു — സി.എൻ.എൻ റിപ്പോ‍ര്‍ട്ട് ചെയ്യുന്നു. ഒക്‌ലഹോമയിലും ആർ‌.എസ്‌.വി കേസുകളിൽ വർധനയുണ്ട്. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുകയും കിടക്കകളുടെ എണ്ണം കുറയുകയുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.