1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2021

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ ഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ യുകെയിലെത്തിയാല്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാം. അഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റീൻ അവസാനിക്കും. ഇന്ത്യക്ക് പുറമേ ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളേയും റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ബ്രിട്ടന്റേത്.

ജർമ്മനി, ഓസ്ട്രിയ, നോർവേ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഞായറാഴ്ച നാല് മണി മുതൽ ഫ്രാൻസിനെ ആംബർ പ്ലസ് ലിസ്റ്റിൽ നിന്നും ആംബറിലേക്ക് മാറ്റുന്നതിനാൽ ഫ്രാൻ‌സിൽ നിന്ന് വരുന്ന യാത്രികർക്കും മേല്പറഞ്ഞ നിബന്ധനകളോടെ ക്വാറന്റൈൻ ഒഴിവാക്കും.

കഴിഞ്ഞ മാസം കോവിഡ് ബീറ്റ വകഭേദം പ്രബലമായതിനെ തുടർന്നാണ് ഫ്രാൻസിനെ ആംബർ പ്ലസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ അവലോകനത്തോടെ നേരത്തെ 29 രാജ്യങ്ങൾ ഉണ്ടായിരുന്ന ഗ്രീൻ ലിസ്റ്റിൻ്റെ ദൈർഘ്യം 36 ആയി ഉയർന്നു. അതോടൊപ്പം റെഡ് ലിസ്ൻ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ ചെലവും ഉയർത്തിയിട്ടുണ്ട്.

പ്രായപൂർത്തിയായ ഒരു യാത്രക്കാരനുള്ള ഹോട്ടൽ ക്വാ റൻ്റീൻ ചെലവ് ഓഗസ്റ്റ് 12 മുതൽ 1,750 പൗണ്ടിൽ നിന്ന് 2,285 രൂപയായും രണ്ടാമത്തെ വ്യക്തിക്ക് 1,430 രൂപയായുമാണ് വർധിക്കുക. ഹോട്ടലിലേക്കുള്ള ഗതാഗതം, സുരക്ഷ, ക്ഷേമ സേവനങ്ങൾ നൽകൽ, താമസത്തിന്റെ രണ്ട്, എട്ട് ദിവസങ്ങളിൽ എടുക്കേണ്ട രണ്ട് പിസിആർ ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.