
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. ജി.സി.സി രാജ്യങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഖത്തറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആണവായുധ പദ്ധതികളില്‍ നിന്നും പിന്‍മാറുന്ന പക്ഷം ഇറാനുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്നും ആസ്പെന്‍ സുരക്ഷാ ഫോറം വെര്‍ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കവെ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
ഖത്തറുമായി നിലവില്‍ സൗദിക്ക് ഏറ്റവുമടുത്ത ബന്ധമാണുള്ളത്. വിവിധ മേഖലകളിലായി സഹകരണവും സൗഹൃദവും ശക്തമാക്കും. ജി.സി.സി രാജ്യങ്ങളെ ശക്തിപ്പെടുത്തുന്നതിനും മേഖലയില്‍ സുസ്ഥിര സമാധാനം നിലനിര്‍ത്തുന്നതിനും ഖത്തറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ അല്‍ ഉല ഉടമ്പടി വഴി സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഇറാൻ വിഷയത്തില്‍ നേരത്തെയുള്ള നിലപാട് തന്നെയാണ് സൗദിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആണവായുധ നിര്‍മ്മാണ പദ്ധതികളില്‍ നിന്നും ഇറാന‍് പിന്‍മാറുന്ന പക്ഷം ആ രാജ്യവുമായി എല്ലാ അര്‍ത്ഥത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല