
സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടികാഴ്ച നടത്തി. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം തുടർന്ന് പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഡോ. റെയ്സിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ ജയശങ്കർ കൈമാറി.
സാമ്പത്തിക, വാണിജ്യ, നിക്ഷേപ രംഗങ്ങളിലുള്ള സംയുക്ത സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഇറാനിലെ പുതിയ പ്രസിഡന്റിെൻറ സ്ഥാനാരോഹണ ചടങ്ങിനെത്തിയവരാണ് ഇരുവരും. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്തതായി ഒമാൻ വാർത്ത ഏജൻസി അറിയിച്ചു.
അതിനിടെ ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. പ്രതിദിന സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കി സുൽത്താൻ ഖാബൂസ് യൂണിവേഴ്‍സിറ്റി ആശുപത്രിയിലെ ആരോഗ്യ വിഭാഗമാണ് കണക്കുകള്‍ പുറത്തിവിട്ടിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ കോവിഡ് രോഗം മൂലം പുതിയ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല