
സ്വന്തം ലേഖകൻ: സിനോഫാം വാക്സിന്‍ കൂടി കോവിഡ് -19 പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാന്‍ സൗദി അറേബ്യ അനുമതി നല്‍കി. ഇതോടെ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പിനായി സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയ വാക്സിനുകളുടെ എണ്ണം ആറായി.
ഫൈസര്‍-ബയോഎന്‍ടെക്, ഓക്സ്ഫോര്‍ഡ് – ആസ്ട്രസെനെക്ക (കൊവീഷില്‍ഡ്), മോഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോവാക് എന്നിവയാണ് നേരത്തെ കോവിഡ് പ്രതിരോധത്തിന് സൗദി അംഗീകാരം നല്‍കിയ വാക്സിനുകള്‍.
സിനോഫാം കുത്തിവയ്പ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൈഹാതി ആപ്പ് വഴി വാക്സിന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതോടൊപ്പം സൗദി പൗരന്മാര്‍ അവരുടെ ദേശീയ ഐ.ഡി കാര്‍ഡും പ്രവാസികള്‍ ഇഖാമയും അറ്റാച്ചു ചെയ്യേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല