1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2021

സ്വന്തം ലേഖകൻ: ഒമാനിൽ ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 100 റിയാൽ (20,000 രൂപയോളം) പിഴ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അതത് മേഖലകളിൽ നിക്ഷേപിക്കണം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

അതിനിടെ ഒമാനില്‍ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പുറത്തുവിട്ടു. 11,312 കേസുകൾ ആണ് ഈ കാലയളവില്‍ ഒമാനില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിൽ എല്ലാമായി 16,659 പ്രതികളാണ് ഉള്ളതെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ ആണ് ഈ കണക്കുകൾ. പ്രതികളിൽ 53 ശതമാനം പേരും വിദേശികളാണ്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്തതിന്‍റെ പേരില്‍ ആണ് കൂടുതല്‍ പേരെയും അറസ്റ്റ് ചെയ്തത്. 3422 സാമ്പത്തിക കുറ്റകൃത്യങ്ങളാണ് 2020ൽ ഉണ്ടായത്. വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2476 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. നിയലംഘനങ്ങളുമായി ബന്ധപ്പെട്ട് 2167 കേസുകളും റിപ്പാര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.

വ്യക്തികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. 3810 എണ്ണമാണ് മസ്കത്ത് ഗവർണറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദോഫാറിൽ 1669 കേസുകളും വടക്കൻ ബാത്തിനയിൽ 1578 കേസുകളും രജിസ്റ്റർ ചെയ്തു. കേസുകളിൽ കുറവ് അൽ വുസ്തയിലാണ്. ഇവിടെ 139 കേസുകളാണ് ഉണ്ടായത്.

സ്വകാര്യ ജീവിതത്തിനും കുടുംബങ്ങൾക്കുമെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് 16 ശതമാനം കേസുകൾ രജിസ്റ്റർ ചെയ്തു. വ്യക്തികളെ ഓൺലൈനിൽ ബ്ലാക്ക്മെയിൽ ചെയ്തതിന് 16 ശതമാനം കേസുകളുമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.