
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റുകൾ എടുക്കുന്ന സമയത്ത് കാൻസലേഷൻ, റീഫണ്ട് നയങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ട്രാവൽ, ടൂറിസം ഓഫിസുകൾ ഉപഭോക്താക്കളെ അറിയിക്കണമെന്ന് പൈതൃക ടൂറിസം മന്ത്രാലയം നിർദേശിച്ചു. അല്ലാത്തപക്ഷം ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് മന്ത്രാലയത്തിെൻറ അറിയിപ്പിൽ പറയുന്നു.
ചില ട്രാവൽ ആൻഡ് ടൂറിസം ഓഫിസുകൾ യാത്ര കാൻസൽ ചെയ്യേണ്ടി വന്നാൽ റീഫണ്ട്, കാൻസലേഷൻ, യാത്രാ തീയതി മാറ്റൽ തുടങ്ങിയ വിഷയങ്ങളിലെ വിമാന കമ്പനികളുടെ നിബന്ധനകൾ വിശദമാക്കാതെ ടിക്കറ്റുകൾ വിൽപന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രാലയത്തിെൻറ അറിയിപ്പിൽ പറയുന്നു. ടിക്കറ്റെടുക്കുന്നവർക്ക് കാൻസലേഷൻ, റിട്ടേൺ നയങ്ങൾ അറബിയിലും ഇംഗ്ലീഷിലും എഴുതിയ ഓഫിസിെൻറ സീൽ അടിച്ച ഇൻവോയ്സ് നൽകിയിരിക്കണം. ഇൻവോയ്സിൽ അറബിയിലും ഇംഗ്ലീഷിലും എഴുതിയിരിക്കണം. യാത്രക്കാരുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല