1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2021

സ്വന്തം ലേഖകൻ: സ്കോട്ട്ലൻഡിൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ. എന്നാൽ ആളുകൾ പൊതുഗതാഗതത്തിലും പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണം. രാജ്യം ഇന്ന് മുതൽ ലെവൽ 0 ലേക്ക് നീങ്ങിയതോടെ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഇല്ലാതാകും.

ആരോഗ്യ പരിപാലന രംഗത്തെ ക്രമീകരണങ്ങൾ ഒഴികെയുള്ള ഒത്തുചേരലുകൾക്കും നിയന്ത്രണങ്ങളില്ല. ഇതോടെ നൈറ്റ്ക്ലബുകൾ ഉൾപ്പെടെയുള്ള എല്ലാ വേദികളും വീണ്ടും തുറക്കാം. കേസുകളുടെ സ്ഥിരമായ കുറവും വാക്സിനേഷന്റെ വിജയവും കാരണമാണ് രാജ്യത്തിന് അതിന്റെ അഞ്ച് തലങ്ങളായുള്ള നിയന്ത്രണങ്ങളുടെ ഏറ്റവും താഴ്ന്ന നിലയായ “0“ യിലേക്ക് നീങ്ങാൻ കഴിഞ്ഞതെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പറഞ്ഞു.

2 ഡോസ് വാക്സിൻ എടുത്ത മുതിർന്നവർക്കും കുട്ടികൾക്കും കോവിഡ് പോസിറ്റീവായ ഒരാളുമായി സമ്പർക്കം പുലർത്തിയാലും സെൽഫ് ഐസോലേഷനിൽ പോകേണ്ടതില്ല. എന്നാൽ ഇവർ രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും നെഗറ്റീവ് പിസിആർ ഫലം നൽകുകയും ചെയ്യണം. സ്കൂളുകൾ തിരിച്ചെത്തിയതിന് ശേഷം എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ആറാഴ്ച വരെ ഇൻഡോർ സാഹചര്യങ്ങളിൽ മാസ്ക് ധരിക്കേണ്ടിവരും.

എന്നാൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആകുകയാണെങ്കിൽ മുഴുവൻ ക്ലാസുകളും ഇനി വീട്ടിൽ നിന്ന് നടത്തേണ്ട സാഹചര്യമില്ല. എങ്കിലും അപകട സാധ്യത കൂടുതലുള്ള സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന കുട്ടികളോടും മുതിർന്നവരോടും ഇപ്പോഴും സെൽഫ് ഐസോലേഷന് ആവശ്യപ്പെടാൻ അധികൃതർക്ക് കഴിയും.

പുതിയ നിയമങ്ങൾ അനുസരിച്ച്, 5,000 ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് ഔട്ട്ഡോർ പരിപാടികളും 2,000 ൽ അധികം ആളുകളുമായി ഇൻഡോർ പരിപാടികളും സംഘടിപ്പിക്കാം. ഇതിന് പ്രാദേശിക അധികാരികളിൽ നിന്നും സർക്കാരിൽ നിന്നും അനുമതി ലഭിച്ചിരിക്കണം. പബ്ബുകൾക്ക് ഇടപാടുകാരെ നിർത്തി പാനീയങ്ങൾ വിളമ്പാൻ അനുമതിയുണ്ട്.

അതിനിടെ ബ്രിട്ടനിൽ കോവിഡ് ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം തുടരുകയാണ്. ഇംഗ്ലണ്ടിൽ രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ച നൂറുകണക്കിന്​ പേരെ കോവിഡ്​ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 19നും ഓഗസ്​റ്റ്​ രണ്ടിനുമിടെ ഡെൽറ്റ വകഭേദം ബാധിച്ച്​ 1467 പേരെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇതിൽ 512 ആളുകളും വാക്​സി​െൻറ രണ്ട്​ ഡോസും സ്വീകരിച്ചവരാണെന്നും അധികൃതർ പറഞ്ഞു.

ആസ്​ട്രസെനക, മോഡേണ,ഫൈസർ-ബയോടെക്​ കമ്പനികളുടെ വാക്​സിനാണ്​ ബ്രിട്ടനിൽ വിതരണം ചെയ്യുന്നത്. യുവാക്കളിൽ 75 ശതമാനവും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവരാണ്​. ഡെൽറ്റ വ്യാപനമുള്ള സാഹചര്യത്തിൽ ലക്ഷണങ്ങളുള്ളവർ ആളുകളുമായി കൂടിക്കലരാതെ എത്രയും പെ​ട്ടെന്ന്​ സെൽഫ് ഐസൊലേഷനിൽ പോകണമെന്ന്​ ആരോഗ്യ വകുപ്പ്​ അഭ്യർഥിച്ചു.

സർക്കാരിന്റെ ഏറ്റവും പുതിയ പ്രതിദിന കണക്കുകൾ പ്രകാരം, 27,429 കോവിഡ് കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 103 മരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.