1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2021

സ്വന്തം ലേഖകൻ: യാത്രാ വിലക്കിനെ തുടർന്ന് വിദേശത്ത് കുടങ്ങിപ്പോയവരുടെ താമസ വീസ കാലാവധി യുഎഇ നീട്ടി. നവംബർ 9 വരെയാണ് കാലാവധി നീട്ടിയത്. താമസ വീസയുള്ളവർക്ക് ഐസിഎ , ജിഡിആർഎഫ്എ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാം. തുടർന്ന് ഡിസംബർ 9-നകം വീസ പുതുക്കാനുള്ള സാവകാശവുമുണ്ട്. പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് ആശ്വാസമാണ് യുഎഇയുടെ തീരുമാനം.

അതേസമയം, ​മെയ്​ മാസത്തിന്​ ശേഷം കാലാവധി അവസാനിച്ച വിസകളുടെ എക്​സ്​പയറി ഡേറ്റാണ്​ നിലവിൽ നീട്ടിയിരിക്കുന്നതെന്നാണ്​ അറിയാൻ കഴിഞ്ഞത്​​. ചിലർക്ക്​ ഒരു മാസം അധികം ലഭിച്ചപ്പോൾ ഭൂരിപക്ഷം പേർക്കും എക്​സ്​പയറി ഡേറ്റ്​ കാണിക്കുന്നത്​ നവംബർ 9, ഡിസംബർ 9 തീയതികളാണ്​. ഇതോടെ ദുബായിലേക്ക്​ യാത്ര ചെയ്യാൻ ജി.ഡി.ആർ.എഫ്​.എയുടെ അനുമതി ലഭിച്ചുതുടങ്ങിയതായി അനുഭവസ്​ഥർ പറയുന്നു.

ദുബായിലെ താമസവിസക്കാർ നാട്ടിലാണെങ്കിൽ ആറ്​ മാസത്തിനുള്ളിൽ ദുബായിലെത്തി വിസ പുതുക്കണമെന്നാണ്​ നിയമം. എന്നാൽ, യാത്രാവിലക്ക്​ മൂലം പലർക്കും ഇതിന്​ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇത്തരക്കാർക്ക്​ ദുബായിലെത്തി വിസ പുതുക്കാനുള്ള അവസരമാണ്​ ഇപ്പോൾ ലഭിച്ചിരിക്കുന്നത്​. https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്ക്​ വഴി വിസ കാലാവധി പരിശോധിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.