
സ്വന്തം ലേഖകൻ: യുഎസ് വ്യോമസേനയുടെ പിന്തുണയോടെ അഫ്ഗാൻ സൈന്യം തിരിച്ചടി തുടരുമ്പോഴും രാജ്യത്തിൻ്ളെ പല മേഖലകളിലും പിടിമുറുക്കി താലിബാൻ. ഗ്രാമീണമേഖലകളിൽ ആദ്യഘട്ടത്തി്ൽ തന്നെ നിയന്ത്രണം ഉറപ്പാക്കിയ താലിബാൻ അഫ്ഗാനിസ്ഥാനലെ എട്ട് പ്രവിശ്യാകേന്ദ്രങ്ങളും പിടിച്ചടക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ അഫ്ഗാനിസ്ഥാൻ്റെ 65 ശതമാനം ഭൂപ്രദേശവും താലിബാൻ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, രാജ്യത്തിൻ്റെ നിയന്ത്രണം കൈവിട്ടു പോകാതിരിക്കാൻ ശക്തമായ പോരാട്ടത്തിലാണ് അഫ്ഗാൻ സര്‍ക്കാരും സൈനിക വിഭാഗങ്ങളും. താലിബാൻ്റെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെ കാബൂള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അഫ്ഗാൻ സര്‍ക്കാരിന് പൊതുജന പിന്തുണയേറിയിട്ടുണ്ടെന്നും വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സൈനിക വിഭാഗങ്ങള്‍ക്ക് പിന്തുണയറിച്ചു കൊണ്ട് അഫ്ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഘാനിയും വടക്കൻ മേഖലയിലെ മസര്‍ ഇ ഷറീഫ് നഗരത്തിൽ വിമാനമിറങ്ങിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ എട്ടെണ്ണവും നിയന്ത്രണത്തിലാക്കിയതാണ് അഫ്ഗാൻ സര്‍ക്കാരിനെ ആശങ്കപ്പെടുത്േതുന്നത്. ഒറ്റ രാത്രി കൊണ്ട് ഫൈസാബാദ് നഗരം നിയന്ത്രണത്തിലാക്കിയതോടെ അഷ്റഫ് ഘാനി മസറിലേയ്ക്ക് എത്തുകയായിരുന്നു.
നഗരത്തെിലെ അടുത്ത അനുയായിയായ അട്ട മുഹമ്മദ് നൂറും അബ്ദുള്‍ റഷീദ് ദോസ്തുമുമായി ചര്‍ച്ച നടത്തിയ അഷ്റഫ് ഘാനി സൈനിക നീക്കങ്ങള്‍ വിലയിരുത്തി. മസര്‍ നഗരം കൂടി താലിബാൻ നിയന്ത്രണത്തിലായാൽ അഫ്ഗാനിലെ വടക്കൻ മേഖലയിലെ നിയന്ത്രണം സര്‍ക്കാരിന് പൂര്‍ണമായും നഷ്ടപ്പെടും.
അതേസമയം, താലിബാൻ വിരുദ്ധ പോരാട്ടത്തിൽ യുഎസ് അഫ്ഗാൻ സര്‍ക്കാരിനെ കയ്യൊഴിഞ്ഞ മട്ടാണ്. ഓഗസ്റ്റ് 31ന് മുൻപായി യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചു പോകുമെന്ന കാര്യത്തിൽ പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ നിലപാട്. താലിബാനെതിരെ അഫ്ഗാൻ നേതാക്കള്‍ സ്വന്തം നിലയ്ക്ക് യുദ്ധം ചെയ്യണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ തിരിച്ചു വിളിക്കാനുള്ള തീരുമാനത്തിൽ കുറ്റബോധമില്ലെന്നും യുഎസ് പ്രസിഡൻ്റ് വാഷിങ്ടണിൽ വെച്ച് മാധ്യമങ്ങളോടു വ്യക്തമാക്കി. അതേസമയം, താലിബാനും അഫ്ഗാൻ സര്‍ക്കാരും തമ്മിലുള്ള പോരാട്ടം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ യുഎസ് പരോക്ഷമായി നടത്തുന്നുണ്ട്.
സ്ഥിതി വഷളായ സാഹചര്യത്തിൽ എത്രയും വേഗം അഫ്ഗാനിസ്ഥാനിലെ നഗരത്തിൽ നിന്ന് രക്ഷപെടാൻ ഇന്ത്യ പൗരന്മാരോടു നിര്‍ദേശിച്ചിട്ടുണ്ട്. താലിബനുമായി നിലവിൽ ഏറ്റുമുട്ടൽ നടക്കുന്ന മസറി ഷരീഫിലെ കോൺസുലേറ്റിൽ നിന്ന് ജീവനക്കാരെയും മാറ്റി. മസർ ഇ ഷരീഫിൽ നിന്ന് ഡൽഹിയിലേയ്ക്ക് പ്രത്യേക വിമാനം പുറപ്പെടുന്നുണ്ടെന്ന കാര്യം കാബൂളിലെ ഇന്ത്യൻ എംബസിയാണ് അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ വ്യോമഗതാഗതം ഉടൻ നിര്‍ത്തി വെക്കാൻ സാധ്യതയുണ്ടെന്നു ഇതിനു മുൻപായി നഗരം വിടാനുമാണ് നിര്‍ദേശം.
താലിബാൻ പിടിമുറുക്കുന്ന സാഹചര്യത്തിൽ അഫ്ഗാൻ പ്രതിരോധ മന്ത്രി ഇന്ത്യയുടെ നയതന്ത്ര സഹായവും ആവശ്യപ്പെട്ടിരുന്നു. അതേസമയം, താലിബാനുമായി ബന്ധം സ്ഥാപിക്കാനുള്ള ഇന്ത്യൻ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല