
സ്വന്തം ലേഖകൻ: 11 സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച കേസിൽ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോ രാജിവച്ചു. പ്രസിഡന്റ് ജോ ബൈഡൻ അടക്കം കൈവിട്ടതോടെയാണ് രാജി. യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്നു വരെ കരുതപ്പെട്ടിരുന്ന കരുത്തനായ ഡമോക്രാറ്റ് നേതാവാണ് കുമോ. 2011 മുതൽ ന്യൂയോർക്ക് ഗവർണറായിരുന്നു.
5 മാസത്തെ അന്വേഷണത്തിലൊടുവിലാണ് കേസിൽ ആൻഡ്രൂ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ15 വർഷത്തിനിടെ ന്യൂയോർക്കിൽ ആരോപണങ്ങളെ തുടർന്ന് പുറത്താകുന്ന 3–ാം ഡമോക്രാറ്റിക് ഗവർണർ ആണ് ആഡ്രു കുമെ. 1995 ൽ ആഡ്രു കുമൊയുടെ പിതാവായിരുന്ന മാറിയോ കുമോയെ പരാജയപ്പെടുത്തിയത് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ജോർജ് പാറ്റ്സ്ക്കിയായിരുന്നു.
ജോർജ് പാറ്റ്സ്ക്കിക്കു ശേഷം റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ആരും ന്യുയോർക്ക് ഗവർണറായിട്ടില്ല. ആഡ്രു കുമൊ രാജിവച്ചതോടെ ന്യൂയോർക്ക് ഗവർണർമാരുടെ ചരിത്രം തിരുത്തിയെഴുതി ആദ്യമായി ഒരു വനിത ഗവർണറായി ചുമതലയേൽക്കുന്ന അസുലഭ സന്ദർഭത്തിനും ന്യൂയോർക്ക് സാക്ഷിയാകുന്നു. 14 ദിവസത്തിനുശേഷം മാത്രമേ ഔദ്യോഗികമായി കുമോ ഗവർണർ സ്ഥാനത്തു നിന്നു പുറത്തുപോകുകയുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല