
സ്വന്തം ലേഖകൻ: സൗദിയിൽ താമസ വിസയിലുള്ള വിദേശികൾക്ക് സ്വന്തമായി ഭൂസ്വത്ത് വാങ്ങാൻ അനുമതി. ഒരാൾക്ക് സൗദിയിൽ ഒരു ഭൂസ്വത്ത് മാത്രമേ സ്വന്തമാക്കാനാകൂ. അബ്ഷീർ പോർട്ടൽ മുഖേനയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. സൗദിയിൽ പൗരന്മാരല്ലാത്തവർക്കും ഭൂസ്വത്ത് വാങ്ങുന്നതിന് അനുമതി നൽകിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ഭൂസ്വത്ത് മാത്രമേ വിദേശികൾക്ക് വാങ്ങാനാകൂ. ആഭ്യന്തര വകുപ്പിന്റെ അബ്ഷിര്‍ പോര്‍ട്ടല്‍ ഇതിനായി മൂന്ന് നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. ഭൂസ്വത്ത് വാങ്ങാനുദ്ദേശിക്കുന്ന വിദേശിക്ക് കാലാവധിയുള്ള നിയമാനുസൃതമായ താമസരേഖയുണ്ടായിരിക്കുക എന്നതാണ് പ്രധാന നിബന്ധന.
വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂസ്വത്തിൻറെ വിശദവിവരങ്ങൾ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ കൈമാറണം. സൗദിയിൽ മറ്റിടങ്ങളിൽ എവിടെയും ഭൂസ്വത്തുക്കൾ ഉണ്ടായിരിക്കരുത്. അബ്‌ഷീറിലെ ‘എന്‍റെ സേവനം’ എന്ന പുതിയ ടാബ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതോടെ വിദേശികളായ കൂടുതൽ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല