1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ റാസൽഖൈമ വിമാനത്താവളത്തിൽ എത്തുന്നവർക്ക്​ പത്ത്​ ദിവസം ഹോം ക്വാറൻറീൻ വേണമെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അറിയിച്ചു. നാലാം ദിവസവും എട്ടാം ദിവസവും കോവിഡ്​ പരിശോധന നടത്തണം. അബൂദബി വിമാനത്താവളത്തിൽ എത്തുന്നവർക്ക്​ 12 ദിവസം ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനോ ഹോം ക്വാറൻറീനോ വേണം.

ആറാം ദിവസവും 11ാം ദിവസവും കോവിഡ്​ പരിശോധന നടത്തണം. രണ്ട്​ വിമാനത്താവളങ്ങളിലുമെത്തുന്നവർ കോവിഡ്​ ട്രാക്കിങ്​ വാച്ച്​ ധരിക്കണമെന്നും എയർലൈനി​െൻറ നിർദേശത്തിൽ പറയുന്നു. അതേസമയം ദുബായ്, ഷാർജ വിമാനത്താവളങ്ങളിലിറങ്ങുന്നവർക്ക്​ ക്വാറൻറീൻ നിർദേശിക്കുന്നില്ല. എക്​സ്​പോ 2020 വിസയുള്ളവർക്ക്​ യു.എ.ഇയിലേക്ക്​ മടങ്ങിവരാൻ ജി.ഡി.ആർ.എഫ്​.എയുടെയോ ഐ.സി.എയുടെയോ അനുമതി ആവശ്യമില്ല.

എന്നാൽ, മറ്റ്​ വിസയിലുള്ള ദുബായ് യാ​ത്രികർ ജിഡിആർഎഫ്എയുടെയും മറ്റ്​ എമിറേറ്റിലെ വിസക്കാർ ഐ.സി.എയുടെയും അനുമതി നേടണം. 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലവും നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ ഫലവും ഹാജരാക്കണം.

റാപിഡ്​ പി.സി.ആർ പരിശോധനയുള്ളതിനാൽ യാത്രക്ക്​ ആറ്​ മണിക്കൂർ മുമ്പ്​​ വിമാനത്താവളത്തിൽ റിപ്പോർട്ട്​ ചെയ്യണമെന്നും എയർഇന്ത്യ എക്​സ്​പ്രസ്​ അറിയിച്ചു. അതേസമയം, ആറ്​ മണിക്കൂർ മുമ്പ്​​ വിമാനത്താവളത്തിൽ എത്തുന്ന യാത്രികരിൽ പലരെയും വിമാനത്താവളത്തിനുള്ളിലേക്ക്​ കടത്തിവിടുന്നില്ലെന്ന്​ ആക്ഷേപമുണ്ട്​. യാത്രക്ക്​ നാല്​ മണിക്കൂർ മുമ്പ്​​ മാത്രമാണ്​ പലർക്കും ​പ്രവേശനം അനുവദിക്കുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.