
സ്വന്തം ലേഖകൻ: താലിബാന്‍ ഭരണത്തിൻ കീഴിൽ നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ക്ക് പുതിയ ഭീഷണി. താലിബാന് പുറമേ ഐഎസ് തീവ്രവാദികളുടെ സാന്നിധ്യം യുഎസ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിൽ നിന്നു വിട്ടു നിൽക്കാൻ യുഎസ് എംബസി ശനിയാഴ്ച അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരർ അമേരിക്കക്കാരെ ആക്രമിക്കാൻ ശ്രമിക്കുമെന്ന് യുഎസ് ഉേദ്യാഗസ്ഥര്‍ പറഞ്ഞു. അത്തരമൊരു ആക്രമണത്തിന് ഐഎസ് എത്രത്തോളം പ്രാപ്തമാണെന്ന് വ്യക്തമല്ല.
അഫ്ഗാനിസ്ഥാനിൽ ഇസ്‍ലാമിക് സ്‌റ്റേറ്റ് 2019 അവസാനത്തോടെ സൈനികമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍ കാബൂള്‍ ഉള്‍പ്പെടെ മേഖലയില്‍ തീവ്രതയോടെ പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നു. എംബസിയുടെ നിര്‍ദ്ദേശമില്ലാതെ ശനിയാഴ്ച എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര ഒഴിവാക്കാനും എയര്‍പോര്‍ട്ട് ഗേറ്റുകള്‍ ഒഴിവാക്കാനും അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കി. അപകടകരമായ സാഹചര്യം ഉള്ളതിനാല്‍ വിമാനത്താവളത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ശനിയാഴ്ച രാവിലെ അടച്ചു.
കാബൂളിലെ വിമാനത്താവളത്തിന് പുറത്ത് കണ്ണീര്‍ വാതകവും താലിബാന്‍ ചെക്ക്‌പോസ്റ്റുകളും ഉണ്ടായിരുന്നിട്ടും ആയിരക്കണക്കിന് അഫ്ഗാനികള്‍ രക്ഷപ്പെടാന്‍ മുറവിളി കൂട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുഎസ് സൈന്യം ഇവരെ ഒഴിപ്പിക്കുന്നതു വേഗത്തിലാക്കി. യുഎസ് സര്‍ക്കാരിനെ സഹായിച്ച എല്ലാ അമേരിക്കക്കാരെയും അഫ്ഗാനികളെയും അമേരിക്ക രക്ഷിക്കുമെന്ന് ബൈഡന്‍ വെള്ളിയാഴ്ച ഉറപ്പിച്ചു പറഞ്ഞിരുന്നു.
പെണ്‍കുട്ടികളുടെ പഠനം തടസ്സപ്പെടുക്കുകയും മോഷ്ടാക്കളുടെ കൈ വെട്ടുകയും ചെയ്ത താലിബാന്‍ ഇത്തവണ എങ്ങനെ ഭരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സൂചന നൽകിയതായണ് റിപ്പോർട്ട്. സ്ത്രീകളുടെയും സ്വതന്ത്ര്യവും മാധ്യമങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുമെന്ന് താലിബാന്റെ മുന്‍നിര നേതാക്കള്‍ പറയുന്നു. താലിബാന്‍ പോരാളികള്‍ ഇപ്പോള്‍ തന്നെ പ്രതിഷേധ സമരക്കാരെ മര്‍ദ്ദിക്കുകയും മുന്‍ സര്‍ക്കാരിന്റെയും പാശ്ചാത്യ സഖ്യകക്ഷികളുടെയും പിന്തുണക്കാരെ തിരഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നു സുരക്ഷാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പല അഫ്ഗാനികള്‍ക്കും നിരാശ വർധിക്കുന്നു. താലിബാന്‍ രാജ്യത്തുടനീളം സ്ഥിരമായി മാര്‍ച്ച് നടത്തുന്നു. മേയ് അവസാനം മുതല്‍ കുറഞ്ഞത് ഒരു ദശലക്ഷം ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു. അവരില്‍ 80 ശതമാനവും സ്ത്രീകളും കുട്ടികളും ആണെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. കാബൂളിലെ ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളമാണ്, വിദേശികള്‍ക്കും അഫ്ഗാനിസ്ഥാനുകള്‍ക്കുമുള്ള അവസാനത്തെ പ്രധാന എക്‌സിറ്റ് പോയിന്റ്. ഇപ്പോള്‍ സ്‌ഫോടന വസ്തുക്കളും റേസര്‍ വയറും കൊണ്ട് ഇവിടം ചുറ്റപ്പെട്ടിരിക്കുന്നു.
അതിനിടെ കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാരാണ്. ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. താലിബാൻ അധികാരമേറ്റെടുത്തതോടെ ആയിരങ്ങളാണ് ദിവസവും പലായനത്തിനൊരുങ്ങുന്നത്. യുഎസും മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല