
സ്വന്തം ലേഖകൻ: യുഎസ് സൈന്യത്തിൻ്റെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ പൂർണമായും ഏറ്റെടുത്തതോടെ ജനങ്ങൾ പലായനം ചെയ്യുകയാണ്. താലിബാൻ രാജ്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ത്രീകളും പെൺകുട്ടികളുമാണ് ക്രൂര പീഡനങ്ങൾക്ക് ഇരയാകുന്നത്. ഗുരുതരസാഹചര്യം തുടരുന്ന അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വന്തം പൗരന്മാരെ മടക്കിയെത്തിക്കുകയാണ്. ഇവർക്കൊപ്പം എത്തിയ ഒരു യുവതി നടത്തിയ വെളിപ്പെടുത്തൽ വാത്തകളിൽ നിറയുകയാണ്.
അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ 12 വയസ് മുതലുള്ള പെൺകുട്ടികളെ ലൈംഗിക അടിമകളാക്കാൻ താലിബാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. 12 മുതൽ 45 വയസുവരെയുള്ള അവിവാഹിതരായ സ്ത്രീകളുടെയും വിധവകളുടെയും പട്ടിക കൈമാറാൻ താലിബാൻ നിർദേശം നൽകിയിരുന്നു. സ്ത്രീകളെ യുദ്ധമുതലായി നൽകണമെന്ന നിർദേശമാണ് താലിബാൻ നൽകിയിരിക്കുന്നതെന്ന് ഡെയ്‌ലി മെയിലിൻ്റെ റിപ്പോർട്ട് ചെയ്തിരുന്നു.
സ്ത്രീകളെ കടത്തിക്കൊണ്ട് പോകുന്നത് ക്രൂരമായ പ്രതികാരമാണെന്ന് ബമ്യാന്‍ പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് താഹിര്‍ സുഹൈര്‍ പറഞ്ഞിരുന്നു. തട്ടിക്കൊണ്ട് പോകുന്ന സ്ത്രീകളെ ഭീകരർ വിവാഹം ചെയ്യാറില്ലെന്നും ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ പ്രൊഫസർ ഒമര്‍ സദര്‍ വ്യക്തമാക്കിയിട്ടുണ്ട്.
താലിബാൻ തീവ്രവാദികൾ മൃതദേഹങ്ങളെ അപമാനിച്ചെന്ന് അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തിയ ഒരു യുവതിയാണ് വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമായ ന്യൂസ്18 ഹിന്ദി വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിലാണ് യുവതിയുടെ വെളിപ്പെടുത്തലുള്ളത്. ന്യൂഡൽഹി സ്വദേശിയായ യുവതിയുടെ പേര് മുസ്കാൻ എന്നാണെന്നാണ് റിപ്പോർട്ടിലുള്ളത്. അഫ്ഗാനിസ്ഥാനിലെ പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്തിരുന്ന ഇവർ രാജ്യത്തിൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ ഇന്ത്യയിലേക്ക് മടങ്ങി എത്തുകയായിരുന്നു.
അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ ഭീഷണി ശക്തമായതോടെ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. “അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങും മുൻപ് താലിബാൻ തീവ്രവാദികളിൽ നിന്ന് പലതരത്തിലുള്ള ഭീഷണി നേരിടേണ്ടിവന്നു. ജോലിക്ക് എത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണിയും മുന്നറിയിപ്പും. കുടുംബത്തിന് നേർക്കും ഭീഷണി ഉണ്ടായതോടെ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. സർക്കാരിനായി സ്ത്രീകൾ ജോലി ചെയ്യേണ്ടതില്ലെന്ന നിലപാടായിരുന്നു താലിബാന്. നിർദേശം അവഗണിച്ചാൽ കടുത്ത ശിക്ഷയും ഉണ്ടാകുന്ന സാഹചര്യമായിരുന്നു” – എന്നും യുവതി വ്യക്തമാക്കി.
താലിബാൻ തീവ്രവാദികൾ മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന വെളിപ്പെടുത്തൽ യുവതി വീഡിയോയിലൂടെ നടത്തുന്നുണ്ട്. “അവർ മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു. ഉപയോഗിക്കപ്പെടുന്ന ശരീരത്തിൽ ജീവനുണ്ടോ ഇല്ലയോ എന്ന് പോലും അവർ ശ്രദ്ധിക്കാറില്ല. സ്ത്രീകളെ പീഡിപ്പിക്കുന്നതും വെടിവച്ച് കൊല്ലുന്നതും അവർക്ക് സന്തോഷവും ആനന്ദവും നൽകുന്നുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് താലിബാൻ സ്ത്രീകളെ ലക്ഷ്യമാക്കിയിരുന്നു,” എന്നും യുവതി കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല