
സ്വന്തം ലേഖകൻ: എമിറേറ്റിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ഫീസ് 1000 ദിർഹമായി അബൂദബി സർക്കാർ കുറച്ചതായി അബൂദബി സാമ്പത്തിക വികസന വകുപ്പ് (എ.ഡി.ഡി.ഇ.ഡി) അറിയിച്ചു. വാണിജ്യ കമ്പനി സ്ഥാപിക്കുന്നതിനും ഇതു സംബന്ധിച്ച കരാറുകളുടെ രേഖകൾ ശരിയാക്കുന്നതിനുമുള്ള ഫീസുകളും കുറച്ചിട്ടുണ്ട്.
സാമ്പത്തിക വാടക കരാറുകളുടെ ആധികാരികതക്കും രജിസ്ട്രേഷനും ആവശ്യമായ മുനിസിപ്പൽ ഫീസ്, മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പിനുള്ള സേവന ഫീസ് എന്നിവ 50 ദിർഹം മാത്രമാണ്. കരാറിെൻറ മൂല്യം പരിഗണിക്കാതെയാണ് 50 ദിർഹം ഈടാക്കുക. അബൂദബി ചേംബറിെൻറ അംഗത്വ ഫീസ് 50 ദിർഹമാണ്. സേവനദാതാക്കളുടെ ഫീസും അബൂദബി മാലിന്യ സംസ്കരണ കേന്ദ്രത്തിനുള്ള മാലിന്യ നിർമാതാക്കളുടെ താരിഫും റദ്ദാക്കും.
അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഓഫ് കൺഫോർമിറ്റി ഫീസും റദ്ദാക്കും. സാമ്പത്തിക പ്രവർത്തനങ്ങൾക്കുള്ള ലൈസൻസിന് 790 ദിർഹം, ലൈസൻസ് പുതുക്കുന്നതിന് 890 ദിർഹം, ലൈസൻസിങ് നടപടിക്രമങ്ങൾക്ക് 10 ദിർഹം, ട്രേഡ് നെയിം ഇഷ്യു ചെയ്യുന്നതിന് 50 ദിർഹം, സാമ്പത്തിക പ്രവർത്തനം ചേർക്കുന്നതിന് 100 ദിർഹം, ലൈസൻസിൽ വ്യാവസായിക ഉൽപന്നം ചേർക്കുന്നതിന് ഫീസ് 500 ദിർഹം എന്നിങ്ങനെയാണ് പുതിയ ഫീസ് നിരക്ക്.
പാട്ടക്കരാറുകളുമായി ബന്ധപ്പെട്ട് വിവിധ സർവിസുകൾക്ക് മുനിസിപ്പാലിറ്റി ഈടാക്കുന്ന ഫീസും സർക്കാർ പരിമിതപ്പെടുത്തി. ഇത്തരം പാട്ടക്കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റുമായി 50 ദിർഹം മാത്രമേ ഇനിമേൽ മുനിസിപ്പാലിറ്റി ഈടാക്കാൻ പാടുള്ളൂ. സ്വകാര്യ – പൊതു പങ്കാളിത്ത പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഇബ്രാഹിം അൽ അമേരി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല