1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2021

സ്വന്തം ലേഖകൻ: 13-ാമത് ബ്രിക്സ് ഉച്ചകോടി വ്യഴാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. കൊറോണയുടെ പഞ്ചാത്തലത്തിൽ വെർച്വലായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തുമെന്ന് ചൈന ഔദ്യോഗികമായി അറിയിച്ചിരുന്നു. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ എന്നിവർ പങ്കെടുക്കും.

ഇത് മൂന്നാം തവണയാണ് ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇതിനു മുൻപ് 2012, 2016 എന്നീ വർഷങ്ങളിലാണ് രാജ്യം ആതിഥേയത്വം വഹിച്ചിത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ബ്രിക്സിൽ അംഗങ്ങളാണ്. വികസ്വര രാജ്യങ്ങളും വളർന്നു വരുന്ന വിപണിയും തമ്മിലുള്ള സഹകരണത്തിന്റെ വേദിയാണ് ബ്രിക്‌സ് എന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

15-ാം വാർഷികം ആഘോഷിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ‘ബഹുരാഷ്‌ട്ര വ്യവസ്ഥയുടെ പരിഷ്‌കാരവും, തീവ്രവാദ വിരുദ്ധ സഹകരണവും’ എന്ന ചർച്ചാവിഷയം ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും ഉച്ചകോടി വെർച്വലായാണ് സംഘടിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.