1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2021

സ്വന്തം ലേഖകൻ: പൊതുഗതാഗത സങ്കൽപ്പങ്ങളെ മാറ്റി മറിച്ച ദുബായ് മെട്രോയുടെ കുതിപ്പ്​ തുടങ്ങിയിട്ട്​ ഇന്ന്​ 12 വർഷം. 2009 സെപ്​റ്റംബർ ഒമ്പതിന് രാത്രി ഒമ്പത്​ മണിക്ക്​​ ഓട്ടം തുടങ്ങിയ മെട്രോ 12 വർഷം പിന്നിടു​േമ്പാൾ ദിവസവും ലക്ഷക്കണക്കിന്​ യാത്രക്കാരെയും വഹിച്ചാണ്​ യാത്ര തുടരുന്നത്​. ഓരോ വർഷവും നീളം കൂടി വരുന്ന മെട്രോ ലൈൻ ഇപ്പോൾ ഓടിയെത്തുന്നത്​ 75 കിലോമീറ്റർ ദൂര​ത്തേക്കാണ്​.

ആദ്യം റെഡ്​ ലൈനിലായിരുന്നു ഓട്ടം തുടങ്ങിയത്​. രണ്ട്​ വർഷത്തിനു​ ശേഷം 23 കിലോമീറ്റർ നീളത്തിൽ ഗ്രീൻ ലൈൻ സ്​ഥാപിച്ചു. യൂനിയൻ, ബുർജ്​മാൻ സ്​റ്റേഷനുകളായിരുന്നു ഈ ലൈനുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത്​. ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ ട്രെയിൻ സംവിധാനം കൂടിയാണ്​ ദുബായ് മെട്രോ. 12 വർഷത്തിനിടെ 170 കോടിയാത്രക്കാർ സഞ്ചരിച്ചു എന്നാണ്​ കണക്ക്​. 2010ൽ 3.9 കോടി യാത്രികരായിരുന്നു. തൊട്ടടുത്ത വർഷം ഇത്​ 6.9 കോടിയായി ഉയർന്നു.

ഗ്രീൻലൈൻ കൂടി എത്തിയതോടെ 2012ൽ 11 കോടിയിലേക്ക്​ യാത്രക്കാരുടെ എണ്ണം ഉയർന്നു. 2015ൽ 18 കോടിയിലെത്തിയപ്പോൾ 2018ൽ 20 കോടി എന്ന ചരിത്രം പിന്നിട്ടു. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്നാണ്​ ആദ്യമായി ദുബായ് മെട്രോയുടെ സർവിസ്​ നിർത്തിവെച്ചത്​. വസങ്ങൾക്കു​ ശേഷം പരിമിതമായി തുറന്ന മെട്രോ ഇപ്പോൾ പൂർണസജ്ജമായി ഓട്ടം തുടരുകയാണ്​. മഹാമേളയിലേക്ക്​ ദുബായ് നീങ്ങു​േമ്പാൾ എക്​സ്​പോ വേദിയിലേക്ക്​ പുതിയ സ്​റ്റേഷനുകൾ തുറന്ന്​ മെട്രോയും കട്ടയ്ക്ക് കൂടെ നിൽക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.