
സ്വന്തം ലേഖകൻ: മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ 16 പേജ് രഹസ്യ രേഖ എഫ്ബിഐ പുറത്തുവിട്ടു. 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അതിജീവിച്ചവരും ആവശ്യപ്പെട്ടതിനെ തുടർന്നു പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ഉത്തരവു പ്രകാരമാണിത്. ആക്രമണത്തിനുപയോഗിച്ച നാലു വിമാനങ്ങളിലെ 19 പൈലറ്റുമാരിൽ 15 പേരും സൗദിക്കാരായിരുന്നു.
ഇവർക്ക് സൗദി സർക്കാരിന്റെ പിന്തുണ ലഭിച്ചുവെന്നാരോപിച്ച് നൽകിയിട്ടുള്ള കോടിക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാര കേസിൽ നിർണായകമാവും ഈ രേഖകൾ. ഭീകരർക്കു സൗദി സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഗൂഢാലോചനയിലും സൗദി സർക്കാരിനും പങ്കുള്ളതായി തെളിവില്ല.
എന്നാൽ, സൗദിയിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടാവാം എന്നും പറയുന്നു. അൽ ഖായിദയ്ക്ക് സൗദി നേരിട്ടു സഹായം നൽകിയതിനും തെളിവില്ല. അന്വേഷണരേഖകൾ പരസ്യപ്പെടുത്തിയ യു.എസ് തീരുമാനം സൗദി സ്വാഗതം ചെയ്തു. ആക്രമണത്തിലെ പ്രതികൾക്ക് സഹായം നൽകിയെന്ന വാദം തെറ്റാണെന്ന് തെളിയിക്കാൻ ഇതിലൂടെ സാധിക്കുമെന്നും സൗദി അധികൃതർ പറഞ്ഞു.
യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ നിർദേശപ്രകാരമാണ് എഫ്.ബി.ഐ അന്വേഷണ രേഖകൾ പുറത്തുവിട്ടത്. എഫ്.ബി.ഐയുടെ അന്വേഷണത്തിന് സഹായിച്ച രഹസ്യരേഖകൾ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. അൽഖാഇദ ഭീകരരെ സൗദി സർക്കാർ ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന ആരോപണവും ശക്തമായിരുന്നു. എന്നാൽ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം സൗദി തള്ളുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല