1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2021

സ്വന്തം ലേഖകൻ: ഒമാനിൽ റെസിഡൻസ് കാർഡുകൾ പുതുക്കാൻ രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി.സർക്കാർ, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളിൽ പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്. ഒമാനിൽ ജോലിസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിൻ നിർബന്ധമാണെന്ന സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഒക്ടോബർ ഒന്നോടെ നിലവിൽ വന്നു.

ഒമാൻ സർക്കാർ അംഗീകൃത കോവിഡ് വാക്സിനുകളാണ് എടുക്കേണ്ടത്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആരോഗ്യപ്രശ്നമുള്ളവരെ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാർ തങ്ങളെ ചികിത്സിക്കുന്ന ഡോക്ടറിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം.

സർക്കാർ, സ്വകാര്യ സ്ഥാപന മേധാവികൾ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. സർക്കാർ, സ്വകാര്യമേഖല സ്ഥാപനങ്ങൾ സന്ദർശിക്കുന്നവർ, പൊതുഗതാഗതം ഉപയോഗിക്കുന്നവർ ഒക്ടോബർ 15 മുതൽ പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.