
സ്വന്തം ലേഖകൻ: ബഹ്റൈനിലെ ഇസ്രായേൽ എംബസി മനാമയിൽ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡും ചേർന്നാണ് എംബസി ഉദ്ഘാടനം ചെയ്തത്. ബഹ്റൈനിലെ ഇസ്രായേൽ എംബസി ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ചേർന്നാണു ഉദ്ഘാടനം ചെയ്തത്.
ഇസ്രായേലും ബഹ്റൈനും തമ്മിലുള്ള സഹകരണം ശക്തമായതായും എംബസികൾ വഴി കൂടുതൽ വിപുലമായ സഹകരണത്തിന് അവസരങ്ങളുള്ളതായും ഉദ്ഘാടനച്ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ ആശംസകൾ നേർന്നു. ബഹ്റൈൻ സന്ദർശനവേളയിൽ തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് നന്ദി പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് എക്കാലവും സമാധാനത്തിലും ഐശ്വര്യത്തിലും കഴിയാൻ സാധിക്കെട്ടയെന്നും അദ്ദേഹം ആശംസിച്ചു. വിവിധ മേഖലകളിലെ സഹകരണത്തിന് ഒപ്പുവെച്ച ധാരണപത്രങ്ങൾ ഉഭയകക്ഷി ബന്ധത്തെ സൗഹൃദ ബന്ധമാക്കി മാറ്റിയതായും മന്ത്രി ലാപിഡ് കൂട്ടിച്ചേർത്തു. ഇസ്രായേലും ബഹ്റൈനും തമ്മിലൂള്ള സഹകരണത്തിെൻറ പുതിയ നാളുകൾക്ക് നാന്ദി കുറിച്ചാണു ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് ഔദ്യോഗിക സന്ദർശനത്തിന് ബഹ്റൈനിൽ എത്തിയത്.
ബഹ്റൈൻ ഭരണാധികാരികളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലമാക്കുന്നതിനുള്ള സാധ്യതകൾ ചർച്ചയായി . ഒരു ഇസ്രായേൽ മന്ത്രിയുടെ ആദ്യ ബഹ്റൈൻ സന്ദർശനമെന്ന നിലയിൽ പ്രത്യേകതയുള്ളതാണു സന്ദർശനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു ശക്തി പകർന്ന് ഗൾഫ് എയർ ബഹ്റൈനിൽ നിന്ന് ഇസ്രായേലിലേക്കുള്ള സർവീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് ജി.എഫ് 972 വിമാനമാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. ഇസ്രായേലിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഗൾഫ് എയർ പ്രഖ്യാപിച്ചിട്ടുള്ളത്.
അതിനിടെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനില്‍ രാജ്യത്തിന്റെ എംബസിരെ തലസ്ഥാന നഗരിയായ മനാമയില്‍ നടന്ന പ്രതിഷേധത്തില്‍ ബഹൈറൈനിന്റെയും ലസ്തീനിന്റെയും പതാകകളുമായി നിരവധി പേര് പങ്കെടുത്തു.
ഇസ്രായേലിന് മരണം, ബഹ്റൈനില്‍ ഇസ്രായേല്‍ എംബസി വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പ്രതിഷേധത്തിനെതിരേ പോലിസ് കണ്ണീര് വാതകം പ്രയോഗിച്ചു. ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. ബഹ്റൈനില്‍ എംബസി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യേര് ലാപിദ് രാജ്യത്ത് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രതിഷേധ പ്രകടനം അരങ്ങേറിയത്.
ഇസ്രായേല്‍ വിദേശകാര്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തെ ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീന് വിഭാഗങ്ങളും വിമര്‍ശിച്ചിരുന്നു. ഫലസ്തീന് ജനതയ്ക്കെതിരേ ഇസ്രായേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് പ്രോല്‍സാഹനം നല്കുന്ന നടപടിയാണ് ഇസ്രായേല്‍ മന്ത്രിക്ക് ആതിഥ്യം അരുളിയതിലൂടെ ബഹ്റൈന്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം കുറ്റപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല