
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് കരതൊട്ടു. പൂർണമായും വടക്കൻ ഒമാൻ തീരം വഴി മണിക്കൂറിൽ പരമാവധി 115 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ച് ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. വരും മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമായി വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെയും യുഎഇയുടെയും വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ശക്തമായ മഴയാണ് ഒമാനില്‍ ഇപ്പേള്‍. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രജ്ഞന്‍ ഡോ. സെയ്ദ് അല്‍ സര്‍മി മുന്നറിയിപ്പ് നല്‍കി. മസ്‌കറ്റ്, ബാത്തിന ഗവര്‍ണറേറ്റുകളില്‍ 150 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. വരും മണിക്കൂറുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കൂടുതല്‍ കനക്കും. കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
തലസ്ഥാന നഗരിയായ മസ്‌കറ്റ് അടക്കം ഒമാന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കാലാവസ്ഥാന നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഖുറം ബിസിനസ് ഡിസ്ട്രിക് മേഖല പൂര്‍ണമായി ഒഴിപ്പിക്കാനായി നാഷനല്‍ എമര്‍ജന്‍സി സെന്റര്‍ നിര്‍ദേശിച്ചു. ഖുറം മേഖല ഏതാണ്ട് പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ ബുര്‍ജ് അല്‍ സഹ്വ മുതല്‍ ഖുറം പാലം വരെയുള്ള പ്രദേശങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി മസ്‌കറ്റ്, മത്ര ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വീടുകളിലും വാഹനങ്ങളിലും മറ്റും കുടുങ്ങിയ 55 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഖുറം മേഖലയില്‍ പലയിടങ്ങളിലും സുരക്ഷാ കാരണങ്ങളാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
ഷഹീന്‍ ചുഴലികാറ്റിനോടനുബന്ധിച്ച് വിവിധ ഗവര്‍ണറേറ്റുകളില്‍ 136 അഭയ കേന്ദ്രങ്ങളാണ് ഒമാന്‍ ദുരന്ത നിവാരണ സമിതി ഒരുക്കിയിട്ടുള്ളത്. വാഹന യാത്രക്കാര്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ റോഡുകളുടെ ഉപയോഗം കുറക്കാന്‍ ഒമാന്‍ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. അതേസമയം, മുനിസിപ്പാലിറ്റി അധികൃതരുടെ മേല്‍നോട്ടത്തിലല്ലാതെ ആരും ഓടകള്‍ തുറക്കരുതെന്ന് നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.
അതേസമയം, ശഹീന്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 139 കിലോമീറ്ററായി വര്‍ധിച്ചതായി ദേശീയ ദുരന്ത നിവാരണ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളില്‍ വടക്കന്‍ ബാത്തിന, അല്‍ ദാഹിറ, അല്‍ ദഖിലിയ ഗവര്‍ണറേറ്റുകളിലും അല്‍ ബുറൈമിയിലും മണിക്കൂറുകളില്‍ അതിശക്തമായ കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഒപ്പം 200 മുതല്‍ 500 മില്ലിമീറ്റര്‍ വരെയുമുള്ള അളവില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
ഷഹീന്‍ ചുഴലി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മസ്‌കത്ത് എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മുന്‍ കരുതല്‍ എന്ന നിലയിലാണ് വിമാന സര്‍വ്വീസ് നിര്‍ത്തി വെച്ചത്. സര്‍വീസ് നിര്‍ത്തിയ വിമാനങ്ങളുടെ പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.
മസ്കത്തിൽനിന്നുള്ള വിമാനം റദ്ദാക്കിയതോടെ കുടുങ്ങിയത് മലയാളികളടക്കം 200 ഓളം യാത്രക്കാരാണ്. തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ യാത്രക്കാരാണ് വെള്ളവും ഭക്ഷണവും ലഭിക്കാതെ വലഞ്ഞത്. രാവിലെ പുറപ്പെടേണ്ടതായിരുന്നു വിമാനം. എയർ ഇന്ത്യ അധികൃതർ തങ്ങളോട് സംസാരിക്കാൻ പോലും തയാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഒടുവിൽ യാത്രക്കാർ ബഹളംവെച്ചതോടെ ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല