
സ്വന്തം ലേഖകൻ: യൂറോപ്പിലെ 16 പ്രമുഖ എയര്‍ലൈനുകള്‍ അവരുടെ ഫ്ളൈറ്റ് റദ്ദാക്കിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കും. യൂറോപ്യന്‍ കമ്മിഷനും ദേശീയ സംരക്ഷണ അതോറിറ്റികളുമായുള്ള ചര്‍ച്ചകളിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. അതുപോലെ തന്നെ എയര്‍ലൈനുകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും പ്രതിജ്ഞാബദ്ധമാണന്നും കമ്പനികള്‍ അറിയിച്ചു.
ഈജിയന്‍ എയര്‍ലൈന്‍സ്, അലിറ്റാലിയ, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ്, ബ്രിട്ടീഷ് എയര്‍വെയ്സ്, ബ്രസല്‍സ് എയര്‍ലൈന്‍സ്, ഈസിജെറ്റ്, ഐബീരിയ, യൂറോവിംഗ്സ്, കെഎല്‍എം, ലുഫ്താന്‍സ, ടിഎപി, നോര്‍വീജിയന്‍, റയാനയര്‍, എന്നിവയാണ് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരായ എയര്‍ലൈനുകള്‍.
യൂറോപ്യന്‍ കമ്മിഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍, സെപ്റ്റംബര്‍ 30 ലെ ചര്‍ച്ചകളെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ അവരുടെ ഇമെയിലുകള്‍, വെബ്സൈറ്റുകള്‍, മറ്റ് ആശയവിനിമയ മാര്‍ഗങ്ങള്‍ എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അത്തരം സാഹചര്യങ്ങളില്‍, യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ ഓഫര്‍ ചെയ്താല്‍ റീറൂട്ട് ചെയ്യല്‍, റീഫണ്ടിംഗ്, വൗച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്യപ്പെടും,
കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് ലഭിച്ച ഉപയോഗിക്കാത്ത വൗച്ചറുകളുള്ള യാത്രക്കാര്‍ക്ക് വേണമെങ്കില്‍ പണം തിരികെ നല്‍കാമെന്നര്‍ത്ഥം, യാത്രക്കാര്‍ക്ക് അവരെ വ്യക്തമായി തിരഞ്ഞെടുത്താല്‍ മാത്രമേ വൗച്ചറുകള്‍ നല്‍കാനാകൂ എന്നും എയര്‍ലൈനുകള്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഒരു ഏജന്റ് വഴി ഒരു ഫ്ളൈറ്റ് ബുക്ക് ചെയ്യുകയും അവരില്‍ നിന്ന് റീഇംബേഴ്സ്മെന്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ റീഫണ്ട് ആവശ്യപ്പെട്ട് എയര്‍ലൈനുകളോട് നേരിട്ട് ചോദിക്കാന്‍ കഴിയും. റീഇംബേഴ്സ്മെന്റ് ഉള്‍പ്പടെയുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് ഈ എയര്‍ലൈനുകള്‍ പ്രതിജ്ഞാബദ്ധരാണെന്നതും ഗതാഗത കമ്മീഷണര്‍ അഡിന വാലിയന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല