1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2021

സ്വന്തം ലേഖകൻ: യുകെയിൽ വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ഇഴയുന്നു. ഇതോടെ ഈ ശൈത്യകാലത്ത് ആശുപത്രികൾ നിറയുന്ന സാഹചര്യം ഉണ്ടായേക്കാമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ബൂസ്റ്റർ ജബ്ബുകളുടെ സ്വീകരണം വളരെ മന്ദഗതിയിലാണെന്നും പുതിയ കോവിഡ് കേസുകൾ 30 ശതമാനത്തോളം ഉയർന്നായും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബൂസ്റ്റർ പ്രോഗ്രാമിൻ്റെ ഭാഗമായി 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ അർഹതയുള്ള പകുതി പേർക്ക് മാത്രമേ മൂന്നാമത്തെ ഡോസ് ലഭിച്ചിട്ടുള്ളൂവെന്ന് എൻഎച്ച്എസ് കണക്കുകൾ സൂചിപ്പിക്കുന്നു. ആറുമാസം മുമ്പ് രണ്ടാമത്തെ ജാബ്‌ സ്വീകരിച്ച 80 വയസ്സിന് മുകളിലുള്ള 2.2 ദശലക്ഷത്തിൽ 1.2 ദശലക്ഷത്തിൽ താഴെ പേർക്ക് മാത്രമേ ഇതുവരെ ബൂസ്റ്റർ ജാബുകൾ ലഭിച്ചിട്ടുള്ളൂ.

ആശുപത്രിയിൽ പ്രവേശിപ്പിച്ച 65 മുതൽ 84 വയസ്സുവരെയുള്ളവരുടെ എണ്ണം കഴിഞ്ഞ ആഴ്ചയിൽ 19 ശതമാനം ഉയർന്നു. 85 വയസ്സിനു മുകളിലുള്ള ആളുകളിൽ ആശുപത്രി പ്രവേശനം 8 ശതമാനവും വർദ്ധിച്ചു. അതേസമയം 28 ദിവസത്തിനുള്ളിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകളിൽ 30% പ്രതിവാര വർദ്ധനവ് കഴിഞ്ഞ ദിവസം കെ റിപ്പോർട്ട് ചെയ്തു. ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ മരണങ്ങൾ 148 ൽ നിന്ന് 57 ആയി കുറഞ്ഞു. ഇപ്പോഴും മാസ്ക് നിയമങ്ങളുള്ള സ്കോട്ട്ലൻഡിൽ, കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും കേസുകൾ കൂടുതലാണ്. വോൾവർഹാംപ്ടണിലെ ഇമ്മൻസ ഹെൽത്ത് ക്ലിനിക് ലിമിറ്റഡിന്റെ ലബോറട്ടറി പുറത്ത് വിട്ട തെറ്റായ പരിശോധനകൾ കാരണം ലബോറട്ടറി താത്കാലികമായി അടച്ചുപൂട്ടി. ലാബിൽ പിസിആർ ടെസ്റ്റ് ഫലങ്ങളിലെ പ്രശ്നങ്ങൾ കാരണം തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ 43,000 ആളുകളോട് കൊറോണ വൈറസ് ഇല്ലെന്ന് തെറ്റായി പറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

സെപ്റ്റംബർ ആദ്യം മുതൽ ഈ ആഴ്ച വരെ ഇമ്മൻസ ഹെൽത്ത് ക്ലിനിക് ലാബിൽ നടത്തിയ പരിശോധനകളിൽ തെറ്റായ ഫലങ്ങൾ ഉൾപ്പെടുന്നു. തെക്ക് പടിഞ്ഞാറ് മേഖലകളിൽ കേസുകൾ ഇപ്പോൾ നാല് ദിവസത്തിനുള്ളിൽ ഇരട്ടിയായി. ഒക്ടോബർ 9 ന് റിപ്പോർട്ട് ചെയ്ത 2,334 ൽ നിന്ന് ഒക്ടോബർ 12 ആയപ്പോഴേക്കും 5,681 ആയി. ഈ വർഷം ആദ്യം ഇസ്രായേലിൽ സംഭവിച്ചതുപോലെ, പ്രതിരോധ കുത്തിവയ്പ്പുകൾ നേരത്തേ സ്വീകരിച്ചവരിൽ, കോവിഡിനെതിരായ പ്രതിരോധം കുറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് സർക്കാരിന് പ്രധാന തലവേദന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.