
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കോവിഡ് -19 പ്രതിരോധ ബൂസ്റ്റർ ഡോസ് എടുക്കാൻ മുന്നറിയിപ്പ് നൽകുന്നതിെൻറ ഭാഗമായി ‘ബി അവെയർ’ ആപ്പിലെ ഗ്രീൻ ഷീൽഡ് മഞ്ഞ ആയ യാത്രക്കാർക്ക് നിബന്ധനകളിൽ ഇളവുകൾ ലഭിക്കില്ല. ഇവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റും ക്വാറൻറീൻ രേഖയും ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഇന്ത്യയിൽനിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയും ബി അവെയർ ആപ്പിൽ ഗ്രീൻ ഷീൽഡ് നേടുകയും ചെയ്തവർക്ക് ബഹ്റൈനിലേക്കുള്ള യാത്രാ നിബന്ധനകളിൽ ഇളവ് ലഭിക്കും. ഇവർക്ക് യാത്ര പുറപ്പെടുംമുമ്പുള്ള കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റും ക്വാറൻറീൻ രേഖയും ആവശ്യമില്ല. ഇന്ത്യയിൽനിന്ന് വാക്സിൻ എടുത്ത, ബഹ്റൈനിൽ റസിഡൻറ്സ് പെർമിറ്റുള്ള യാത്രക്കാർ ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റ് ബി അവെയർ ആപ്പിൽ അപ്ലോഡ് ചെയ്യണം. തുടർന്ന് ആരോഗ്യ മന്ത്രാലയം ഇത് അംഗീകരിക്കുേമ്പാൾ ഗ്രീൻ ഷീൽഡ് ലഭിക്കും.
വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ച് ഗ്രീൻ ഷീൽഡ് ലഭിക്കാത്തവരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല