
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ദുബായിൽ സഞ്ചാരികൾക്ക് തുറന്നുകൊടുത്തു. ‘ഐൻ ദുബായ്’ അഥവാ ദുബായ്യുടെ കണ്ണ് എന്നാണ് ഈ കുറ്റൻ ചക്രത്തിന്‍റെ പേര്. ഇതിന് മുകളിലേറി ദുബായ് കിരീടാവകാശി കാപ്പി കുടിക്കുന്ന വീഡിയോ വൈറലാവുകയാണ്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാനാണ് ഐൻ ദുബായ്ക്ക് മുകളിലിരുന്ന് കാപ്പി ആസ്വദിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
ദുബായ് നഗരത്തിലെ ബ്ലൂവാട്ടർ ഐലന്‍റിലാണ് ഐൻ ദുബായ് നിർമിച്ചിരിക്കുന്നത്. 250 മീറ്ററാണ് ഇതിന്‍റെ ഉയരം. വളയത്തിലൊരിക്കിയ കാബിനിലിരുന്ന് ദുബായ് നഗരത്തിന്‍റെ കണ്ണായ മേഖലയിലെ കാഴ്ചകളെല്ലാം കാണാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. 1750 പേർക്ക് ഒരേ സമയം ഇതിൽ കയറാം.
നിരീക്ഷണത്തിനും, ഒത്തുചേരലുകൾക്കും, പുറമെ സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കാവുന്ന മൂന്ന് തരം കാബിനുകളുണ്ട്.
38 മിനിറ്റ് കൊണ്ടാണ് ഐൻ ദുബായ് ഒരു കറക്കം പൂർത്തിയാക്കുക. വിനോദസഞ്ചാരികൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരു കറക്കമോ, രണ്ട് കറക്കമോ തെരഞ്ഞെടുത്ത് ഇതിൽ പ്രവേശിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല