1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2021

സ്വന്തം ലേഖകൻ: ലോകത്തിന്റെ ഏതു കോണിലിരുന്നും യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ, പരിപാലനം, സ്ഥാപനങ്ങൾ, ചില്ലറ വ്യാപാരം, ഗതാഗതം, സേവനം, ലീസിങ് സർവീസ്, ആരോഗ്യം, വിനോദം, ഇവന്റ് ഓർഗനൈസേഷൻ, മാനേജ്മെന്റ് തുടങ്ങി 13 മേഖലകളിലും മൊത്തവ്യാപാരം, ഇറക്കുമതി, കയറ്റുമതി എന്നിവയുടെ സേവന മേഖലയിലും വെർച്വൽ ലൈസൻസ് ലഭിക്കും.

ഫീസ് 1,000 ദിർഹം (ഏകദേശം 20,000 രൂപ). ബിസിനസ് ചെയ്യുന്നയാൾ യുഎഇയിൽ താമസിക്കണമെന്നില്ല. ലിമിറ്റഡ് ലയബിലിറ്റി കമ്പനി, സോൾ പ്രൊപ്രൈറ്റർഷിപ് എൽഎൽസി എന്നിങ്ങനെ 2 രീതിയിൽ 100% ഉടമസ്ഥാവകാശത്തോടെ വ്യവസായം തുടങ്ങാം. www.adbc.gov.ae വെബ്സൈറ്റിൽ പ്രവേശിച്ച് വെർച്വൽ ലൈസൻസ് തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

അക്കൗണ്ട് ഉണ്ടാക്കിയശേഷം യുഎഇ പാസ് എസ്ഒപി1 ഓപ്ഷൻ സിലക്ട് ചെയ്യുക. ചെയ്യാനുദ്ദേശിക്കുന്ന ബിസിനസിനു പേര് (ഇംഗ്ലിഷിൽ) നൽകുക. തുടർന്ന് വ്യക്തിഗത വിവരങ്ങൾ നൽകി പാസ്പോർട്ട് പകർപ്പ് അപ്‍ലോഡ് ചെയ്ത ശേഷം ക്രെഡിറ്റ് കാർഡ് വഴി ഫീസ് അടച്ചാൽ ലൈസൻസ് ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.