1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2021

സ്വന്തം ലേഖകൻ: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയുടെ തലവനും സായുധസംഘത്തിൻ്ഥെ നേതാവുമായ ഡയറോ അൻ്റോണിയോ ഉസൂഗ പോലീസിൻ്റെ പിടിയിൽ. സൈന്യവും വ്യോമസേനയും പോലീസും ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ശനിയാഴ്ച ഓട്ടോണിയൽ എന്നറിയപ്പെടുന്ന ഡയറോ അൻ്റോണിയോ ഉസൂഗയെ പിടികൂടിയതെന്നാണ് വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ട്.

മുൻപ് ഇദ്ദേഹത്തെപ്പറ്റി വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 60 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടതെ യുഎസ് സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് അഞ്ച് മില്യൺ ഡോളര്‍ (37 കോടി രൂപ)യും വിലയിട്ടിരുന്നു. ഓട്ടോണയലിനെ പിടികൂടിയ കാര്യം വീഡിയോ സന്ദേശത്തിലൂടെ സ്ഥിരീകരിച്ച കൊളംബിയൻ പ്രസിഡൻ്റ് ഇവാൻ ഡക് സായുധസേനയെ പ്രശംസിച്ചു. രാജ്യത്ത് ഒരു നൂറ്റാണ്ടിനിടെ മയക്കുമരുന്നിനെതിരെ നടത്തുന്ന ഏറ്റവും വലിയ പോരാട്ടമാണ് ഇതെന്ന് പ്രസിഡൻൻ്റ് വിശദീകരിച്ചു.

1990ൽ മയക്കുമരുന്ന് മാഫിയ തലവൻ പാബ്ലോ എസ്കോബാറിനെ പിടികൂടിയതിനോടാണ് പ്രസിഡൻ്റ് സംഭവത്തെ താരതമ്യം ചെയ്തത്. കൊളംബിയ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളെ പിടികൂടാൻ സര്‍ക്കാരുകള്‍ വലിയ പോരാട്ടമാണ് വര്‍ഷങ്ങളായി നടത്തുന്ത്. വടക്കുപടിഞ്ഞാറൻ കൊളംബിയയിലെ ആൻ്റിയോക്കുല പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ നിന്ാണ് ഓട്ടോണിയലിനെ പോലീസിന് പിടികൂടാൻ സാധിച്ചത്.

പനാമയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ഓപ്പറേഷനെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വ്യക്തമല്ലെന്നാണ് ബിബിസി റിപ്പോര്‍ട്ടിൽ പറയുന്നത്. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായും പ്രസിഡൻ്റ് വ്യക്തമാക്കി. അതേസമയം, ഓട്ടോണിയലിനെ കൈവിലങ്ങണിയിച്ച് കസ്റ്റഡിയിലെടുത്തതിൻ്റെ ചിത്രങ്ങളും കൊളംബിയൻ സൈനികവൃത്തങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

നിലവിൽ 50 വയസുള്ള ഒട്ടോണിയലിനെ പിടികൂടാനായി മുൻവര്‍ഷങ്ങളിലും വലിയ പോരാട്ടം നടത്തിയിരുന്നെങ്കിലും വിജയത്തിലെത്തിയിരുന്നില്ല. മയക്കുമരുന്ന് മാഫിയ തലവനുമായ സഹോദരൻ പത്ത് വര്‍ഷം മുൻപ് ഒരു പോലീസ് റെയിഡിനിടെ കൊല്ലപ്പെട്ടതോടെയാണ് ഗള്‍ഫ് ക്ലാൻ അഥവാ ഉസൂഗ ക്ലാൻ എന്നറിയപ്പെടുന്ന സംഘത്തിൻ്റെ തലവനായി ഒട്ടോണിയൽ ഉയര്‍ന്നത്.

രാജ്യത്തെ ഏറ്റവും ശക്തമായ ക്രിമിനൽ സംഘമാണ് ഒട്ടോണിയലിൻ്റെ നേതൃത്വത്തിൽ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘമെന്നാണ് കൊളംബിയൻ സൈന്യം പറയുന്നത്. ഇവരുടെ കൈവശം വലിയ ആയുധശേഖരമുണ്ടെന്നും ഇവര്‍ അപകടകാരികളാണെന്നും നേരത്തെ തന്നെ സൈന്യം വ്യക്തമാക്കിയിരുന്നു. വലിയ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഈ സംഘം കൊളംബിയയിലെ വിവിധ പ്രവിശ്യകളിൽ ശക്തമായ സാന്നിധ്യമാണ്. മയക്കുമരുന്ന് കടത്തിനു പുറമെ മനുഷ്യക്കടത്ത്, അനധികൃത സ്വര്‍ണഖനനം, പിടിച്ചുപറി എന്നിങ്ങനെ നിരവധി കേസുകളും ഇവര്‍ നേരിടുന്നുണ്ട്.

തീവ്ര വലതുപക്ഷ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് 1800 സാധുധ സൈനികരും സ്വന്ദമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻപ് സംഘത്തിലെ പ്രവര്‍ത്തകരെ അര്‍ജൻ്റീന, ബ്രസീൽ, ഹോണ്ടുറാസ്, പെറു തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസിലേയ്ക്കും റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കും മയക്കുമരുന്ന് കടത്തുന്ന പല സുപ്രധാന റൂട്ടുകളും ഈ സംഘത്തിൻ്റെ നിയന്ത്രണത്തിലാണ്.

എന്നാൽ അടുത്തിടെ ഈ സംഘത്തിൻ്റെ ശക്തി ക്ഷയിച്ചിട്ടുണ്ടെന്നും പല അംഗങ്ങളും വനപ്രദേശങ്ങളിൽ ഒളിവിലാണെന്നുാണ് കൊളംബിയൻ സര്‍ക്കാരിൻ്റെ അനുമാനം. യുഎസിലേയ്ക്ക് കൊക്കൈൻ കടത്തുകയും സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും വധിക്കുകയും ചെയ്ത കേസുകളിലും കുട്ടികളെ കടത്തിയ കേസിലും ഒട്ടോണിയൽ പ്രതിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.