1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2021

സ്വന്തം ലേഖകൻ: താലിബാൻ ഭരണകൂടവുമായി ചൈനയുടെ ബന്ധം കൂടുതൽ ശക്തമാ കുന്നു. സാമ്പത്തിക വാണിജ്യമേഖലയിൽ അഫ്ഗാനിലെ സ്ഥിതി പരിഹരിക്കാൻ വേണ്ട എല്ലാ സഹായവാഗ്ദ്ദാനങ്ങളും ചൈന മുന്നോട്ടു വെച്ചതായാണ് സൂചന. താലിബാന്റെ മുതിർന്ന നേതാവും ഉപ പ്രധാനമന്ത്രിയുമായ മുല്ലാ ബരാദറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഈ യുമാണ് ദോഹയിൽ കൂടിക്കാഴ്ച നടത്തിയത്.

“അഫ്ഗാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ ചൈന സംതൃപ്തി അറിയിച്ചു. സാമ്പത്തിക വാണിജ്യമേഖലയിൽ മുൻ തീരുമാനമനുസരിച്ച് പരസ്പരം സഹായിക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. നിലവിൽ ദുരിതാശ്വാസ പ്രവർത്തനത്തിലും ആരോഗ്യരക്ഷാ പ്രവർത്തനത്തിലും ചൈന അടിയന്തിര സഹായം നൽകിയിരുന്നു,“ താലിബാൻ വക്താവ് സൈബുള്ള മുജാഹിദ് പറഞ്ഞു.

ദോഹ കേന്ദ്രീകരിച്ച് ചൈനയുമായും ഐക്യരാഷ്‌ട്രസഭാ പ്രതിനിധികളുമായും താലിബാൻ ചർച്ചകൾ തുടരുകയാണ്. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മോത്വാഖ്വിയാണ് ദോഹ കേന്ദ്രീകരിച്ച് താലിബാന് വേണ്ടി സംഭാഷണങ്ങൾ നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.