1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2021

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി അരാംകോ.സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയാണ് അരാംകോ. വമ്പന്‍ കമ്പനികളെ പിന്‍തള്ളിയാണ് അരാംകോ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എക്‌സോണ്‍ മൊബില്‍, ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, ഐ.ടി കമ്പനികള്‍ ആണ് തെട്ടുപിറകെ. ഇന്ന് ലോകത്ത് ഏറ്റവും ലാഭമുള്ള കമ്പനിയായി സൗദി അരാംകോ മാറി.

എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് അരാംകോയെ ഇത്രയും വലിയ ഒരു നേട്ടത്തില്‍ എത്തിച്ചത്. ഈ വര്‍ഷം മൂന്നാം ക്വാര്‍ട്ടറിലെ കമ്പനിയുടെ വരുമാനം ഒരു വര്‍ഷം മുമ്പുള്ള 11.8 ശതകോടി ഡോളറിനെക്കാള്‍ 158 ശതമാനം ആണ് വര്‍ധിച്ചത്. 30.4 ശതകോടി ഡോളറായി ഇപ്പോള്‍ കമ്പനിയുടെ വരുമാനം നില്‍ക്കുന്നു.

എണ്ണ വില്‍പ്പന ഇപ്പോള്‍ 80 ശതമാനം വര്‍ധിച്ച് 96 ശതകോടി മാറിയിട്ടുണ്ട്. വിപണികളിലെ വര്‍ധിച്ച സാമ്പത്തിക പ്രവര്‍ത്തനവും എണ്ണയുടെ ആവശ്യം കൂടിയതും സാമ്പത്തിക അച്ചടക്കം സൂക്ഷിച്ചതും ആണ് ഇത്തരത്തിലൊരു മികച്ച പ്രകടനം കമ്പനിക്ക് കാഴ്ചവെക്കാന്‍ സാധിച്ചതെന്ന് അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമിന്‍ നാസര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.