1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2021

സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയിൽ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്. വൈകാതെ സൗദിയിലെ 10,000 സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. റോയൽ കമ്മീഷൻ ഫോർ അൽഉലയുടെയും സൗദി അറേബ്യൻ എയർലൈൻസിന്റെയും (സൗദിയ) സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയിൽ ചെറുവിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയി പുരാവസ്തുഗവേഷണ കണ്ടെത്തലുകൾ കാണിക്കും.

കാലഭേദമേന്യെ വർഷം മുഴുവനും പ്രാദേശിക, രാജ്യാന്തര സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലെ പുരാവസ്തുക്കളെ ബന്ധിപ്പിച്ച് ഡിസ്‌കവറി ചാനൽ ഈയ്യിടെ പുറത്തിറങ്ങിയ “ആർക്കിടെക്‌സ് ഓഫ് ഏൻഷ്യന്റ് അറേബ്യ” എന്ന ഡോക്യുമെന്ററി വിമാനത്തിൽ കാണിച്ചശേഷമാകും അതാതു പ്രദേശത്തെത്തി പുരാവസ്തുക്കളെ പരിചയപ്പെടുത്തുകയെന്ന് കമ്മീഷനിലെ ആർക്കിയോളജി ആൻഡ് കൾച്ചറൽ ഹെറിറ്റേജ് റിസർച്ച് ഡയറക്ടർ റെബേക്ക ഫൂട്ട് പറഞ്ഞു.

അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മറഞ്ഞിരിക്കുന്ന രത്നമായ അൽഉലയുടെയും ഇതര പൈതൃക കേന്ദ്രങ്ങളുടെയും സമ്പന്നമായ പൈതൃകം അടുത്തറിയാനുള്ള അവസരമാണിതെന്ന് സൗദിയ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഖാലിദ് താഷ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.