1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2021

സ്വന്തം ലേഖകൻ: ദുബായ് ദേശീയ ദിനവുമായി ബന്ധപ്പെട്ട സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഹത്തയില്‍ നടക്കും. ഡിസംബര്‍ രണ്ട് മുതലാണ് അമ്പതാം ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. പ്രകൃതി രമണീയമായ ഹത്തയില്‍ ഡിസംബര്‍ രണ്ടിന് വൈകിട്ട് 5.30നായിരിക്കും ഉദ്ഘാടനം.

ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന ദൃശ്യവിരുന്നുകള്‍ ഒരുക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബൂദാബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അറിയിച്ചു. മനുഷ്യനും പ്രകൃതിയും സാങ്കേതിക വിദ്യയും തമ്മിലുള്ള അഗാധമായ ബന്ധം വിളിച്ചോതുന്നതായിരിക്കും പ്രദര്‍ശനം.

കോവിഡ് പെരമാറ്റച്ചട്ടങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയായിരിക്കും കാണികളെ പ്രവേശിപ്പിക്കുക. സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന ആളുകള്‍ക്കായി ടിക്കറ്റ് സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം.
അതേസമയം, പരിപാടി ടിവി ചാനലുകളിലൂടെയും മറ്റും ലൈവായി സ്‌പ്രേഷണം ചെയ്യും. ഡിസംബര്‍ നാലു മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വിവിധ പ്രദര്‍ശനങ്ങളും പരിപാടികളും അരങ്ങേറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്തമായ ആഘോഷ പരിപാടികളും അമ്പതാമത് ദേശീയ ദനത്തിന്റെ ഭാഗമായി അരങ്ങേറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.