
സ്വന്തം ലേഖകൻ: ഇന്ത്യയിൽ പെട്രോൾ ഡീസൽ വില വർധനവ് ചർച്ചയാകുന്നതിനിടെ അയൽരാജ്യത്തും ഇന്ധന വിലയിൽ വർധനവ്. എട്ട് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും ഉയർത്തിയിരിക്കുന്നതെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഇമ്രാൻ ഖാൻ സർക്കാരിലെ ധനകാര്യ വകുപ്പാണ് വില വർധനവ് പ്രഖ്യാപിച്ചത്.
പെട്രോൾ വിലയില്‍ 8.03 രൂപയുടെയും ഹൈ സ്പീഡ് ഡീസല്‍ വിലയില്‍ 8.14 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്. മണ്ണെണ്ണ ലിറ്ററിന് 6.27 രൂപയും. ലൈറ്റ് ഡീസലിന് 5.72 രൂപ കൂട്ടിയിട്ടുണ്ടെന്നും പാകിസ്ഥാൻ മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു.
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ബുധനാഴ്ച വന്‍ സബ്സിഡി പദ്ധതി പ്രഖ്യാപിച്ചിരുന്നു. 1200 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷ്യ ഇനങ്ങള്‍ക്കു സബ്സിഡി അനുവദിച്ചിട്ടുള്ളതാണ് ഈ പദ്ധതി. അതേസമയം പ്രഖ്യാപനത്തിന് പിന്നാലെ തന്നെ തീരുമാനത്തെ എതിർത്ത് പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നിരുന്നു. ഗവൺമെന്റിന്റെ പരാജയം അംഗീകരിക്കുന്ന നടപടിയാണിതെന്നായിരുന്നു വിമർശനം.
അതേസമയം ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മേഖലയിലെ ഏറ്റവും കുറഞ്ഞ വിലയാണ് പാകിസ്ഥാനിലുള്ളതെന്ന് പാകിസ്ഥാൻ തെഹ്രിക് – ഇ – ഇൻസാഫ് (പി ടി ഐ) റിപ്പോർട്ട് ചെയ്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല