1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2021

സ്വന്തം ലേഖകൻ: 51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്റെ ഉത്തരവിന്റെ അടിസ്​ഥാനത്തിലാണ്​ അവധി പ്രഖ്യാപിച്ചത്​. പൊതു, സ്വകാര്യ മേഖലകളിൽ അവധി ബാധമായിരിക്കും. രാജ്യം കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിയത് കൊണ്ട് വിലയ രീതിയിലുള്ള ആഘോഷങ്ങള്‍ ഒരുക്കാന്‍ ആണ് ഒമാന്‍ ഭരണക്കൂടം തയ്യാറെടുക്കുന്നത്.

നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ അലങ്കാര വിളക്കുകള്‍ സ്ഥാപിച്ച് കഴി‍ഞ്ഞു. മസ്കത്ത് മേഖലയിൽ ഗ്രാൻഡ് മസ്ജിദിന് സമീപവുമാണ് അലങ്കാരവിളക്കുകൾ സ്ഥാപിക്കുന്നത്. നഗരങ്ങളിലെ പ്രധാന ഹൈവേകളിലും പ്രധാന നഗരങ്ങളിലും വിളക്കുകള്‍ സ്ഥാപിച്ച് തുടങ്ങി. നവംബർ 18 മുതലാണ് വിളക്കുകള്‍ തെളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം അവസാനം വരെ നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആണ് ഒരുക്കുന്നത്.

ദേശീയദിനാഘോഷം സുപ്രീം കമ്മിറ്റിയുടെ മേൽ നോട്ടത്തിലായിരിക്കും നടക്കുക. വളരെ ലളിതമായ രീതിയിലാണ് ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ നടത്താന്‍ ഒമാന്‍ തീരുമാനിച്ചിരിക്കുന്നത്. മസ്കത്തിലെ അൽ അമീറാത്ത്, അൽഖൂദ് എന്നീ സ്ഥലങ്ങളിലും ദോഫാർ ഗവർണറേറ്റിലെ സലാലയിലും വലിയ ആഘോഷങ്ങള്‍ ആണ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നവംബർ 18ന് ഈ സ്ഥലങ്ങളില്‍ എല്ലാം വെടിക്കെട്ട് നടക്കും എന്ന് അധികൃതര്‍ അറിയിച്ചുട്ടുണ്ട്.

ഒരോ പ്രദേശത്തും അരമണിക്കൂര്‍ നീളുന്ന പരിപാടികള്‍ ആണ് അധികൃതര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ദേശീയ ദിനത്തില്‍ ആകാശത്ത് വര്‍ണങ്ങള്‍ നിറയുന്നത് ആഘോഷത്തിൻറ പ്രധാന ആകർഷണമായിരിക്കും. കൊവിഡ് വലിയ പ്രശ്നമായി ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ നടത്താന്‍ തന്നെയാണ് ഒമാന്‍റെ തീരുമാനം. റോഡുകളിലും മറ്റും കൂടുതൽ അലങ്കാരങ്ങള്‍ സംഘടിപ്പിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.

സുൽത്താൻ ഖാബൂസ് ഹൈവേയുടെ വശങ്ങളിലും മസ്കത്തിലെ പ്രധാന മാളുകളിലും വലിയ രീതിയിലുള്ള ഒരുക്കങ്ങള്‍ ആണ് ആഘോഷത്തിന്‍റെ ഭാഗമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒമാന്‍ കൊടികള്‍ കൊണ്ട് അലങ്കാരമുണ്ടാവും. കഴിഞ്ഞ നര്‍ഷം കൊവി‍ഡ് പ്രതിസന്ധിക്കിടയിലാണ് ദേശീയദിനാഘോഷം നടന്നത്. വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനിലെ വിപണികള്‍ ഉണരും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വ്യാപാരങ്ങള്‍ കുറവായിരുന്നു. ഒമാന്‍റെ ദേശീയ പതാക ഉപയോഗിച്ചുള്ള തൊപ്പിയും പേനയും ടീഷർട്ടും എല്ലാം വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം ഉൽപന്നങ്ങൾ വലിയ രീതിയില്‍ ചെലവാകും. കഴിഞ്ഞ വർഷം ഇത്തരം ഉൽപന്നങ്ങൾക്ക് ചെലവ് കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപണികള്‍ വലിയ രീതിയില്‍ ഉണര്‍ത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.