
സ്വന്തം ലേഖകൻ: വിദേശ സന്ദർശകർക്കായി രാജ്യത്തിന്റെ അതിർത്തികൾ വീണ്ടും തുറന്ന് അമേരിക്ക. കൊറോണയ്ക്കെതിരെ പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കാണ് പ്രവേശന അനുമതി നൽകിയിരിക്കുന്നത്. 20 മാസങ്ങൾക്ക് ശേഷമാണ് രാജ്യം വിദേശ സഞ്ചാരികൾക്കായി തുറക്കുന്നത്. ഇതോടെ കര, വ്യോമ അതിർത്തികളിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കും.
കൊറോണ വ്യാപനം ശക്തമായതോടെ 2020 മാർച്ചിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയത്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കെല്ലാം അമേരിക്ക പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. മെക്സിക്കോയും കാനഡയും ഉൾപ്പെടെ 30 രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു വിലക്ക്.
അതേസമയം രാജ്യത്തേക്ക് എത്തുന്ന വിദേശ സഞ്ചാരികൾ നിശ്ചിത സമയത്തിനുള്ളിൽ പരിശോധന നടത്തി എടുത്ത കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രയ്ക്ക് മൂന്ന് ദിവസം മുൻപായി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം. രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികള്‍ അംഗീകൃത വാക്സിന് സ്വീകരിച്ചവരായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൊവാക്സിന്, കൊവിഷീല്‍ഡ് തുടങ്ങിയ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല