
സ്വന്തം ലേഖകൻ: ഒമാനിൽ ഇന്ധന വില സ്ഥിരപ്പെടുത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിറക്കി. വില കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയിൽ നിജപ്പെടുത്തണമെന്നാണ് ഉത്തരവിലെ നിർദേശം.ഈ വിഷയത്തിൽ വരുന്ന അധിക ചെലവുകൾ അടുത്തവർഷം അവസാനംവരെ സർക്കാർ വഹിക്കും. സുൽത്താന്റെ ഉത്തരവനുസരിച്ച് എം. 91 വില 229 ബൈസയിലും എം. 95ന്റെ വില 239 ബൈസയിലും ഡീസർ വില 258 ബൈസയിലും സഥിരമായി നിൽക്കാനാണ് സാധ്യത.
അതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നത് ഒരു വർഷേത്തക്ക് ഒമനിലെ വാഹന ഉപഭോക്താക്കളെ ബാധിക്കില്ല. സർക്കാൻ ജീവനക്കാർക്ക് പ്രമോഷൻ നൽകൽ, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ തുടങ്ങിയവയും സുൽത്തന്റെ ഉത്തരവിലുണ്ട്. സർക്കാർ സർവീസിൽ 2011ൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാർ സീനീയോറിറ്റി ആനുകുല്യങ്ങൾക്ക് യോഗ്യരായിരിക്കും.
ഈ വിഭാഗത്തിൽപെട്ടവരുടെ പ്രമോഷൻ അടുത്ത വർഷം മുതൽ നടപ്പാവും. 2020 -2021 കാലത്തെ സർക്കാർ സ്ഥാപനങ്ങളുടെ പ്രകടനങ്ങൾ സുൽത്താൻ വിലയിരുത്തി. രാജ്യം സാമ്പത്തിക പുരോഗതിയിലേക്കും നിക്ഷേപ അനുകൂലകാലാവസ്ഥയിലേക്കും നീങ്ങുന്ന സാചര്യത്തിൽ ചില മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന ഫീസ് പാക്കേജുകൾ റദ്ദാക്കാനും മറ്റ് ചില മേഖലകളിലെ ഫീസിളവുകൾ ഒഴിവാക്കാനും ഉത്തരവിൽ പറയുന്നു.
സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താന്‍ കൊണ്ടുവന്നിട്ടുള്ള എല്ലാ ഡിജിറ്റൽ സേവനങ്ങളും അതാത് ഗവേണേറ്റുകള് നടപ്പിലാക്കണമെന്ന് സുല്‍ത്താന്‍ പുറപ്പെടുവിച്ച് ഉത്തരവില്‍ പറയുന്നു. രാജ്യം സാമ്പത്തിക പുരോഗതിയിലേക്കും നിക്ഷേപ അനുകൂല കാലാവസ്ഥയിലേക്കും ഇപ്പോള്‍ പോകുകയാണ് അത്കൊണ്ടു തന്നെ ചില മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കാനും മറ്റു ചില മേഖലകളില്‍ ഫീസ് ഇളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഈ വര്‍ഷം സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് ഇന്ധന ഉൽപാദനത്തിൽ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഒമാന്‍ ദേശീയ സ്ഥിതി വിവര കേന്ദ്രം ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തിന്റെ എണ്ണ ഉത്പാതന കയറ്റുമതിയും വര്‍ദ്ധിച്ചിട്ടുണ്ട്.
കയറ്റുമതിയിൽ 41 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡീസലിന്റെ ഉൽപാനത്തിൽ എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉള്ളത്. ആഭ്യന്തര വിൽപന കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14പേർക്ക് ആണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇതോടെ കൊവിഡ് പോസിറ്റിവായവരുടെ എണ്ണം 3,04,389 ആയി. പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 19 പേര് ഇന്നലെ രോഗമുക്തരായി. കൊവിഡ് ബാധിച്ച് രോഗ മുക്തി നേടിയവരുടെ എണ്ണം ഇതോടെ 98.5ശതമാനമായി. ഒമ്പതുപേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ മൂന്ന് പേര് മാത്രമാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല