1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2021

സ്വന്തം ലേഖകൻ: തിങ്കളാഴ്ച യുഎസ് 20 മാസത്തെ ഇടവേളയ്ക്ക് ശേഷം അതിർത്തികൾ തു റന്നതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ അറ്റ്‌ലാന്റിക് കടന്ന് അമേരിക്കന്‍ നഗരങ്ങളിലേക്ക് പ്രവഹിച്ചു. ആദ്യ ഘട്ടത്തില്‍ പ്രതിശീര്‍ഷ കേസുകളുടെ നിരക്ക് യൂറോപ്പിനേക്കാള്‍ ഏകദേശം മൂന്നില്‍ നിന്ന് ഒന്നായി കുറച്ച യുഎസ് ഭയന്നതു തന്നെ സംഭവിച്ചു. യൂറോപ്പിന് പിന്നാലെ കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുകയാണ് അമേരിക്കയിലും.

മറുവശത്ത് യൂറോപ്പ് ഇപ്പോള്‍ വീണ്ടും കോവിഡ്-19 മഹാമാരിയുടെ പ്രഭവകേന്ദ്രമാണ്; ഒക്ടോബര്‍ അവസാനത്തോടെ യുഎസിലെ കേസുകളുടെ എണ്ണത്തെ ഇയു രാജ്യങ്ങൾ മറികടന്നിരുന്നു. ഇപ്പോള്‍ മേഖലയൊട്ടാകെ കഠിനമായ ശൈത്യകാലത്തേക്ക് നീങ്ങുകയാണ്. യുഎസിലേക്കുള്ള പ്രവേശന നിയമങ്ങളില്‍ ഇളവ് വരുത്തിയ 26 രാജ്യങ്ങളുടെ കൂട്ടായ്മയായ ഷെംഗന്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന മിക്ക രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്.

യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാർക്കും അമേരിക്ക യാത്രാ നിയന്ത്രണങ്ങളിൽ ഇളവു നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ വാക്സിനേഷൻ വീണ്ടും ഊർജ്ജിതമാക്കാൻ ഒരുങ്ങുകയാണ് യുഎസും ഇയു രാജ്യങ്ങളും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത ആഴ്ചകളില്‍ വാക്‌സിൻ എടുക്കാത്ത ആളുകളോട് നിർബന്ധമായും കുത്തിവപ്പെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.

അതേസമയം ഫ്രാൻസ്​ കോവിഡ്​ അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലാണെന്ന്​ ആരോഗ്യമന്ത്രി ഒലിവർ ​വെറൻ. ടി.എഫ്​ 1 ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ പ്രതികരണം. അയൽരാജ്യങ്ങ​ളെ പോലെ തന്നെ ഫ്രാൻസും കോവിഡ്​ അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലാണെന്ന്​ അദ്ദേഹം പറഞ്ഞു. കോവിഡിൽ നിന്ന്​ ലോകരാജ്യങ്ങൾ കരകയറുന്നുവെന്ന വാർത്തകൾക്കിടെയാണ്​ ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി ഫ്രഞ്ച്​ മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്​.

കഴിഞ്ഞ ദിവസം ഫ്രാൻസിൽ 11,883 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടക്കുന്നത്​. കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നതിനിടെ പുതിയ ചില നിയന്ത്രണങ്ങൾ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവൽ മാക്രോൺ രാജ്യത്ത്​ പ്രഖ്യാപിക്കുകയും ചെയ്​തിട്ടുണ്ട്​. 65 വയസിന്​ മുകളിൽ പ്രായമുള്ളവരിൽ വാക്​സിൻ ബൂസ്റ്റർ ഡോസ്​ സ്വീകരിച്ചവർക്ക്​ മാത്രമാവും റസ്റ്ററന്‍റുകളിലും സാംസ്​കാരിക പരിപാടികളിലും ഇന്‍റർസിറ്റി ട്രെയിനുകളിലും പ്രവേശനമുണ്ടാവുക. വാക്​സിൻ സ്വീകരിക്കാത്തവർ ഇതിനായി മുന്നോട്ട്​ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.